Type Here to Get Search Results !

വളര്‍ത്തു പൂച്ചകളെ വകവരുത്തി: പോലീസ് നടപടി കാത്ത് ഉടമകള്‍

വളര്‍ത്തു പൂച്ചകള്‍ക്ക് വിഷം കൊടുത്തു കൊന്നു എന്ന് ആരോപിച്ച്‌ ചത്ത പൂച്ചകളുടെ ജഡം രണ്ട് ദിവസമായിട്ടും മറവു ചെയ്യാതെ ഉടമകള്‍.
കരുവാരക്കുണ്ട് അല്‍ഫോൻസ് ഗിരിയിലെ ചേരി ആദിവാസി കോളനിയിലെ മാധവനും സുമതിയുമാണ് പോലീസ് നടപടി എടുക്കുന്നതും കാത്ത് പൂച്ചകളുടെ ജഡം മറവു ചെയ്യാതെ ഉറക്കമിളച്ചിരിക്കുന്നത്. 

പൂച്ച ചത്ത വിവരം കരുവാരകുണ്ട് പോലീസില്‍ അറിയിച്ചെങ്കിലും രണ്ടു ദിവസം കഴിഞ്ഞിട്ടും വിവരം അന്വേഷിക്കാൻ പോലീസ് സ്ഥലത്ത് എത്തിയിട്ടില്ലന്നും മാധവൻ പറയുന്നു. പാലും തേനുമടക്കമുള്ള ആഹാരം നല്‍കിയാണ് പൂച്ചകളെ ഇവര്‍ വളര്‍ത്തി വന്നത്. ഏതോ സാമൂഹൃ വിരുദ്ധരാണ് പൂച്ചകള്‍ക്ക് വിഷം നല്‍കി വകവരുത്തിയതെന്നും അവര്‍ പറയുന്നു.