ബാങ്കിനെയും നിക്ഷേപകരെയും കബളിപ്പിച്ച് 18 ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പുനടത്തിയകേസില്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവ് അറസ്റ്റില്‍.
മൂര്‍ക്കനാട് പഞ്ചായത്ത് സര്‍വീസ് സഹകരണ ബാങ്കിന്റെ മുൻ സെക്രട്ടറിയും മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ കെ. റഫീഖയുഖെ ഭര്‍ത്താവുമായ ചെമ്മലശേരി ആലമ്ബാറ മണ്ണേങ്ങല്‍ കണ്ണംതൊടി ഉമറുദ്ദീൻ(53) ആണ് അറസ്റ്റിലായത്.
ബാങ്കിനെയും നിക്ഷേപകരെയും കബളിപ്പിച്ച് 18 ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പുനടത്തിയെന്ന കേസില്‍ നിലവിലെ ബാങ്ക് സെക്രട്ടറി പി.കെ. മുഹമ്മദ് അസ്ലം നല്‍കിയ പരാതിയില്‍ കൊളത്തൂര്‍ പൊലീസാണ് അറസ്റ്റുരേഖപ്പെടുത്തിയത്. മുൻകൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ ജാമ്യം നിരസിച്ച കോടതി അന്വേഷണ ഉദ്യോഗസ്ഥൻ മുമ്ബാകെ ഹാജരാകാൻ നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്ന് വ്യാഴാഴ്ച ഉച്ചക്ക് കൊളത്തൂര്‍ പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് പെരിന്തല്‍മണ്ണ മജിസ്‌ട്രേറ്റിന്റെ ചാര്‍ജ്ജുള്ള മലപ്പുറം മജിസ്‌ട്രേറ്റ് മുൻപാകെ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു. ബാങ്കില്‍ സൂക്ഷിക്കേണ്ട സ്ഥിരനിക്ഷേപ രേഖയില്ലാതെ വായ്പ നല്‍കി ക്രമക്കേട് നടത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് മെയ് മാസം 12 ന് ഇയാളെ സസ്‌പെൻഡ് ചെയ്തിരുന്നു. പെരിന്തല്‍മണ്ണ സഹകരണ സംഘം അസി. രജിസ്ട്രാറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ സ്ഥിരനിക്ഷേപത്തിന്മേല്‍ വായ്പ നല്‍കിയതിന്റെ രസീതുകള്‍ ബാങ്കില്‍ കണ്ടെത്താനായിരുന്നില്ല. കമ്ബ്യൂട്ടറില്‍ മുൻകാല നമ്ബറുകളില്‍ വ്യാജമായി സ്ഥിരനിക്ഷേപമുണ്ടാക്കി വായ്പയെടുത്തതായും കണ്ടെത്തിയിരുന്നു. അന്നുതന്നെ ഉമറുദ്ദീനെ സസ്‌പെൻഡ് ചെയ്യാൻ ഭരണസമിതിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
