ഥാര്‍ ജീപ്പില്‍ ലഹരിമരുന്ന് കടത്തുന്നതിനിടെ യുവാവും യുവതിയും പിടിയില്‍. തൃശ്ശൂര്‍ മുകുന്ദപുരം സ്വദേശിനി ഷമീന, തളിക്കുളം സ്വദേശി മുഹമ്മദ് റയിസ് എന്നിവരാണ് 62 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്.
കസബ പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയില്‍ കസബ പൊലീസ് സ്റ്റേഷന് സമീപം വെച്ചാണ് ഥാര്‍ ജീപ്പ് കസ്റ്റഡിയിലെടുത്തത്.
ബാംഗ്ലൂരില്‍ നിന്നാണ് പ്രതികള്‍ ലഹരിമരുന്ന് എത്തിച്ചത്. ലഹരിമരുന്നിൻ്റെ ഉറവിടത്തെക്കുറിച്ചും പ്രതികള്‍ ഉള്‍പ്പെട്ട ലഹരി വില്പന ശൃംഖലയെക്കുറിച്ചും പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. യുവാക്കള്‍ക്കിടയില്‍എംഡിഎംഎയുടെ ഉപയോഗം വര്‍ദ്ധിച്ചു വരുന്നതിനാല്‍ പൊലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പട്ടാമ്ബി, ഒറ്റപ്പാലം, ആലത്തൂര്‍, കോങ്ങാട്, മങ്കര എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ മാരക മയക്കുമരുന്നായ എംഡിഎംഎ പിടികൂടിയിരുന്നു.
