മലപ്പുറം ജില്ല അസോസിയേഷൻ ട്രഷററും ശിഫാ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ ഫര്‍വാനിയ ഫിസിയോതെറപ്പിസ്റ്റുമായ ഹാപ്പി അമലിന് ജില്ല അസോസിയേഷൻ യാത്രയയപ്പ് നല്‍കി
സെക്രട്ടറി അനീഷ് കാരാട്ടിന്റെ ഭവനത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് അഡ്വ. മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നസീര്‍ കാരംകുളങ്ങര സ്വാഗതം പറഞ്ഞു.
പാട്രൻ വാസുദേവൻ മമ്ബാട്, ലേഡീസ് വിങ് മുൻ ചെയര്‍പേഴ്സൻ അഡ്വ. ജസീന ബഷീര്‍, സെക്രട്ടറി അനീഷ് കാരാട്ട്, ജോ. സെക്രട്ടറി സലീം നിലമ്ബൂര്‍, വൈ. പ്രസി സുഭാഷ് മാറഞ്ചേരി, ജോ. ട്രഷ ഇല്യാസ്, എക്സിക്യൂട്ടിവ് അംഗങ്ങളായ അജ്മല്‍ വേങ്ങര, അഷ്റഫ് ചെറൂട്ട്, പ്രജിത്ത് മേനോൻ, ബിജുഭാസ്കര്‍, ബൈജു ബാലചന്ദ്രൻ, ലേഡീസ് വിങ് ജോയന്റ് ട്രഷറര്‍ ഭവ്യ അനീഷ്, എക്സിക്യൂട്ടിവ് അംഗം സിമിയ ബിജു എന്നിവര്‍ ആശംസകള്‍ അറിയിച്ചു. സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ ഹാപ്പി അമല്‍ നല്‍കിയ പിന്തുണ പ്രശംസനീയവും മാതൃകാപരവും ആയിരുന്നു എന്ന് ആശംസകള്‍ അറിയിച്ചവര്‍ അഭിപ്രായപ്പെട്ടു. സംഘടനയുടെ ഉപഹാരം പ്രസിഡന്റ് അഡ്വ. മുഹമ്മദ് ബഷീര്‍ ഹാപ്പി അമലിന് കൈമാറി.
