ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാൻ രസകരമായ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു.
പാറക്കെട്ടില്‍ നിന്ന് ചാടുന്ന രംഗം പകര്‍ത്തി വെള്ളത്തില്‍ മലര്‍ന്നു കിടന്ന് നീന്തുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ സുമന്ത് താഴ്ന്നു പോവുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം സന്ധ്യക്കാണ് സുമന്തും സുഹൃത്തുക്കളും സാഹസിക യാത്രയുടെ ഭാഗമായി തിരുപ്പതിയില്‍ എത്തിയത്. വെള്ളത്തില്‍ താഴ്ന്നുപോയ സുമന്തിനായി കൂട്ടുകാര്‍ മുങ്ങിത്തപ്പിയെങ്കിലും കണ്ടെത്താനായില്ല. ഉടൻ യര്‍റവരിപാലം പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. പൊലീസും നീന്തല്‍ വിദഗ്ധരും ചേര്‍ന്ന് തെരഞ്ഞെങ്കിലും കൂരിരുട്ട് തടസമായി.
രാവിലെയാണ് മൃതദേഹം പുറത്തെടുത്തത്. തല വെള്ളച്ചാട്ടത്തിനടിയിലെ പാറകള്‍ക്കിടയില്‍ കുടുങ്ങി അനങ്ങാൻ കഴിയാതെയാണ് സുമന്തിന്റെ മരണം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി പെലുരു ഗവ. ആശുപത്രിയിലേക്ക് മാറ്റി. കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
