മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളില്‍ ഒന്നാണ് പൊറോട്ട. മൈദ മാവ് ഉപയോഗിച്ചുണ്ടാക്കുന്ന ഇവ എന്നാല്‍ ആരോഗ്യത്തിനു നല്ലതല്ലെന്ന് എപ്പോഴും പറഞ്ഞു കേള്‍ക്കാറുണ്ട്.
പല ഡോക്ടര്‍മാരും വൈറ്റ് ഡെത്ത് അല്ലെങ്കില്‍ സ്ലോ പോയ്സണ്‍ എന്നാണ് മൈദയെ വിശേഷിപ്പിക്കുന്നത്. ഇത് എന്തുകൊണ്ടാണെന്ന് നമുക്ക് നോക്കാം.
ശരീരത്തിനു ഹാനികരമായ ചില രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ചു ഗോതമ്ബ് സംസ്കരിച്ചെടുത്താണ് പൊറോട്ടയ്ക്കുള്ള മൈദ ഉണ്ടാക്കുന്നത്. ബെൻസോയില്‍ പെറോക്സൈഡ്, ക്ലോറിൻ ഡയോക്സൈഡ്, കാല്‍സ്യം പെറോക്സൈഡ്, നൈട്രജൻ ഡയോക്സൈഡ്, ക്ലോറിൻ തുടങ്ങിയ ബ്ലീച്ചിങ് ഏജന്റുകളില്‍ ഏതെങ്കിലും ഒന്നു ചേര്‍ത്താണ് ഗോതമ്ബുപൊടിയെ ബ്ലീച്ച് ചെയ്ത് മൈദയാക്കുന്നത്. അലോക്സാൻ എന്ന രാസവസ്തു ചേര്‍ത്താല്‍ മൈദ മൃദുവുള്ളതാകുന്നു. ഈ രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ച് ബ്ലീച്ച് ചെയ്യുമ്ബോള്‍ മൈദയിലെ പോഷകങ്ങളും നാരുകളും പൂര്‍ണമായും നശിക്കും.
മൈദയിലെ പ്രോട്ടീനിന്റെയും മറ്റും ഘടനയില്‍ വ്യത്യാസം വരുന്നതോടെ അവയുടെ സ്വാഭാവിക ഗുണം നഷ്ടമാകുന്നു. അങ്ങനെ യാതൊരു പോഷകങ്ങള്‍ ഇല്ലാത്തതും എന്നാല്‍ കാലറിയില്‍ മുന്നില്‍ നില്‍ക്കുന്നതുമായ ഒന്നായി മൈദ മാറുന്നു. അലോക്സാൻ പാൻക്രിയാസിലെ ബീറ്റ കോശങ്ങളെ നശിപ്പിക്കുന്നതിനാല്‍ ഇത് ശരീരത്തിലെ പ്രമേഹ സാധ്യത കൂട്ടും.
ബെൻസോയില്‍ പെറോക്സൈഡ് അന്തര്‍ദേശീയ തലത്തില്‍ അനുവദനീയമാണെങ്കിലും മനുഷ്യ ഉപഭോഗത്തിന് ഏറ്റവും അനുയോജ്യമായ രീതിയിലാണ് ഉപയോഗിക്കേണ്ടത്. ഉയര്‍ന്ന ഗ്ലൈസീമിക് ഇൻഡക്സ് ഉള്ള മൈദ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയര്‍ത്തും. ഒപ്പം അലോക്സാൻ പ്രമേഹത്തിനു വഴിയൊരുക്കും. നാരുകള്‍ പൂര്‍ണമായും നീക്കുന്നതുകൊണ്ട് ദഹനക്കേട്, മലബന്ധം, വൻകുടല്‍ മലാശയ കാൻസര്‍, അമിതവണ്ണം, പ്രമേഹം, ഹൃദയപ്രശ്നങ്ങള്‍, ഹോര്‍മോണ്‍ അസന്തുലനം തുടങ്ങി പല അരോഗ്യപ്രശ്നങ്ങള്‍ ക്ഷണിച്ചുവരുത്തും.
ഇതെല്ലാം കേട്ട് പൊറോട്ട പൂര്‍ണമായി ഒഴിവാക്കണമെന്നല്ല പറയുന്നത്. പകരം കഴിക്കുമ്ബോള്‍ രണ്ടെണ്ണത്തില്‍ കൂടുതല്‍ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഇതോടൊപ്പം ധാരാളം സാലഡ്, വെജിറ്റബിള്‍ കുറുമ, ഇറച്ചി/മീൻകറി എന്നിവയുടെ ഒരു കോംബിനേഷൻ ഉള്‍പ്പെടുത്തുന്നതും ഗുണം ചെയ്യും.
