Type Here to Get Search Results !

കുറുക്കനെ വിഴുങ്ങിയ നിലയില്‍ പെരുമ്ബാമ്ബിനെ കണ്ടെത്തി


കൂടത്തായിയില്‍ കുറുക്കനെ വിഴുങ്ങിയ നിലയില്‍ പെരുമ്ബാമ്ബിനെ കണ്ടെത്തി. കൂടത്തായി ചാക്കിക്കാവ് പുറായില്‍ പഞ്ചായത്ത് കുളത്തിനു താഴെ തോടിനരികിലാണ് സംഭവം.
ഇന്ന് രാവിലെയാണ് പെരുമ്ബാമ്ബിനെ കുറുക്കനെ വിഴുങ്ങിയ നിലയില്‍ കണ്ടെത്തിയത്. പ്രദേശവാസികള്‍ ഉടൻ തന്നെ താമരശേരിയിലെ വനപാലകരെ വിവരം അറിയിച്ചു. തുടര്‍ന്ന്, ഇവര്‍ വന്ന് പെരുമ്ബാമ്ബിനെ പിടികൂടി കൊണ്ടുപോയി. ഉള്‍ക്കാട്ടില്‍ പാമ്ബിനെ തുറന്ന് വിടുവാനാണ് തീരുമാനമെന്ന് വനപാലകര്‍ അറിയിച്ചു.