Type Here to Get Search Results !

ശശി തരൂരിന്റെ വാക്കില്‍ തൂങ്ങി ലീഗ് റാലിയെ വക്രീകരിക്കാന്‍ ശ്രമം: പി കെ കുഞ്ഞാലിക്കുട്ടി

ഫലസ്തീന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ മുസ്്‌ലിം ലീഗ് നടത്തിയ കോഴിക്കോട്ടെ റാലിയെ ശശി തരൂരിന്റെ ഒരു വാക്കില്‍ തൂങ്ങി വക്രീകരിക്കാന്‍ ശ്രമിക്കരുതെന്നു പി കെ കുഞ്ഞാലിക്കുട്ടിഫലസ്തീന്‍ ലക്ഷ്യം മുന്‍ നിര്‍ത്തിയുള്ള റാലി അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വരെ വാര്‍ത്തയായി. തരൂര്‍ ഫലസ്തീന്‍ ജനതക്കൊപ്പമാണെന്നു പറഞ്ഞിട്ടുണ്ട്. കൂടുതല്‍ വിശദീകരണം വേണമെങ്കില്‍ അദ്ദേഹത്തോടു തന്നെ ചോദിക്കണം.

നേതാക്കളുടെ പ്രസംഗത്തിലെ വാക്കുകള്‍ ആരും ദുര്‍വ്യാഖ്യാനം ചെയ്യേണ്ട. സ്വന്തം നേതാക്കളെ മാത്രം പങ്കെടുപ്പിച്ചു പരിപാടി നടത്താന്‍ ലീഗിന് അറിഞ്ഞു കൂടാഞ്ഞിട്ടില്ല. തരൂരിന്റെ ഒരു വാക്കിനെ അടര്‍ത്തിയെടുത്തു നടക്കുന്നവര്‍ ഫലസ്തീന്‍ ലക്ഷ്യത്തിന് എതിരാണ്. റാലിയുടെ ലക്ഷ്യം എന്താണെന്നു പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. പലസ്തീന്‍ ലക്ഷ്യത്തെ തകര്‍ക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് വിവാദമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

അച്ചടക്കത്തോടെ വന്‍ ജനാവലിയെ അണിനിരത്താന്‍ കഴിഞ്ഞ ലീഗ് ഒരു കേഡല്‍ പാര്‍ട്ടിയായി മാറി എന്നതരത്തില്‍ പോലും വിലയിരുത്തപ്പെടുന്നുണ്ട്. ഫലസ്തീന്‍ ലക്ഷ്യത്തില്‍ നിന്നു വ്യതിചലിക്കുന്ന ചോദ്യങ്ങളോടു പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.