Type Here to Get Search Results !

പൊലീസുണ്ടോ വിടുന്നു... പരിശോധിച്ചത് 500-ഓളം സിസിടിവി ദൃശ്യങ്ങള്‍; യാത്രക്കാരിക്കെതിരെ ലൈംഗികാതിക്രമം നടത്തി മുങ്ങിയ കൗമാരക്കാര്‍ പിടിയില്‍


മോട്ടോർ സൈക്കിളില്‍ സഞ്ചരിച്ച്‌ പെണ്‍കുട്ടികളേയും സ്ത്രീകളേയും കടന്നു പിടിച്ച്‌ ലൈംഗിക അക്രമം നടത്തുന്ന യുവാക്കളെ എറണാകുളം നോർത്ത് പോലീസ് പിടികൂടി.


നഗരത്തിലെ ഇടവഴികളിലൂടെ തനിയെ സഞ്ചരിച്ച്‌ വരുന്ന പെണ്‍കുട്ടികളാണ് ഇവരുടെ ഇരകളാകുന്നത്. നാണക്കേട് ഭയന്ന് ഇരകളായവർ പരാതി പറയാതെ പോകുന്നതാണ് ഇവർ മുതലെടുക്കുന്നത്. കഴിഞ്ഞ ദിവസം ഇവരുടെ അക്രമത്തിനിരയായ പെണ്‍കുട്ടിയുടെ പരാതിയില്‍ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കേസ്സിലെ അന്വേഷണത്തിലാണ് വടുതല അരൂക്കുറ്റി ഷെഫീക്ക് മൻസില്‍ മുഹമ്മദ് അൻഷാദ് (19), പുല്ലേപടി സി.പി ഉമ്മർ റോഡില്‍ മുഹമ്മദ് റാസിക് (18) എറണാകുളം എന്നിവരെ പിടികുടിയത്.

പരാതിക്കാരി നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തില്‍ കലൂർ കടവന്ത്ര പാലാരിവട്ടം ഭാഗങ്ങളിലെ 500-ഓളം സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്. എറണാകുളം നോർത്ത് ഇൻസ്പെക്ടർ ജിജിൻ ജോസഫിന്റെ മേല്‍നോട്ടത്തില്‍ എസ്‌ഐമാരായ പ്രമോദ്, അനീഷ് , സി. പി.ഒമാരായ ഷിബു , ബിനോജ് കുമാർ, റിനു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡു ചെയ്തു.
Tags