കൊച്ചി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ തിരുവനന്തപുരം സ്വദേശിയായ 23 കാരനെതിരേയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. ഇരയെ പിന്നീട് വിവാഹം കഴിച്ചുവെന്നും ഇപ്പോൾ സന്തോഷകരമായ ദാമ്പത്യജീവിതം നയിക്കുന്നുവെന്നും കണക്കിലെടുത്താണ് കേസ് റദ്ദാക്കിയത്.പത്തനംതിട്ട-പൊലിസ്റ്റേഷനിൽ പോക്സോ നിയമപ്രകാ രം രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിസമർപ്പിച്ച ഹരജി അനുവദിച്ച് ജസ്റ്റിസ് സി.പ്രദീപ് കുമാറിന്റെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പരാതിക്കാരിയുമായി പ്രതി സൗഹൃദം സ്ഥാപിച്ചിരുന്നുവെന്നും 2025 ജൂൺ ഒമ്പതിന് വീട്ടി ലേക്ക് കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് വിധേയയാക്കിയെന്നും-പ്രോസിക്യൂഷൻ പറയു ന്നു. സംഭവം നടന്ന് നാല് മാസ ത്തിന് ശേഷം പരാതിക്കാരിയെ വിവാഹം കഴിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രതി കോടതിയെ സമീപിക്കു കയായിരുന്നു.
