Type Here to Get Search Results !

സ്വർണവിലയിൽ വീണ്ടും കുതിപ്പ്; പവന് 4840 രൂപ കൂടി



*കൊച്ചി* സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. ബുധനാഴ്ച രാവിലെ 22 കാരറ്റ് സ്വർണം ഗ്രാമിന് 605 രൂപയും പവന് 4840 രൂപയും കൂടി. ഇതോടെ വിപണിയിൽ ഗ്രാമിന് 14,715 രൂപയും പവന് 1,17,720 രൂപയുമാണ് വില. 

ചൊവ്വാഴ്ച രാവിലെ ഗ്രാമിന് 130 രൂപ കുറഞ്ഞെങ്കിലും ഉച്ചയോടെ 200 രൂപ കൂടിയിരുന്നു. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡിന് ട്രോയ് ഔൺസിന് വില വീണ്ടും 5000 ഡോളർ കടന്നു. 5065.93 ഡോളറിനാണ് നിലവിൽ വില. 9.32 ശതമാനമാണ് വർധന.

18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 495 രൂപ കൂടി 12,090ൽ എത്തി. 14 കാരറ്റ് -9415 രൂപ, 9 കാരറ്റ് 6070 രൂപ എന്നിങ്ങനെയാണ് വില. വെള്ളിക്കും വില ഉയരുകയാണ്. ഒരുഗ്രാം വെള്ളിക്ക് 320 രൂപയാണ് ഇന്നത്തെ വില. ജനുവരി 29നാണ് സ്വർണവില സർവകാല റെക്കോഡിൽ എത്തിയത്. പവൻ വില 1,31,160ൽ എത്തിയിരുന്നു. പിന്നീട് വിലയിടിഞ്ഞ് തിങ്കളാഴ്ച 1,07, 920ൽ എത്തിയിരുന്നു. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ആളുകൾ വാങ്ങിക്കൂട്ടുന്നതിനാൽ സ്വർണവിലയിൽ വീണ്ടും കുതിപ്പുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.