ആയഞ്ചേരി സ്വദേശികളായ അബ്ദുള്ള-റംല ദമ്പതികളുടെ മകനാണ് മുഹമ്മദ്. നടപടിക്രമങ്ങള്‍ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. മൈസൂരിലെ എഐകെഎംസിസി പ്രവർത്തകരുടെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നിയമനടപടികള്‍ ഏകോപിപ്പിക്കുന്നത്.
മൈസൂരുവില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍
February 04, 2026
കർണാടകയിലെ മൈസൂരുവില്‍ ബിഎസ്‌സി നഴ്സിംഗ് വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വടകര ആയഞ്ചേരി സ്വദേശി വി.മുഹമ്മദ് (20) ആണ് മരിച്ചത്.മൈസൂരു മഹാരാജ നഴ്‌സിംഗ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയാണ് മുഹമ്മദ്. കോളേജ് ഹോസ്റ്റലില്‍ ആണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
