Type Here to Get Search Results !

കൊറിയന്‍ ഗെയിമിന് അടിമകളായി; മാതാപിതാക്കള്‍ എതിര്‍ത്തു; യുപിയില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് സഹോദരിമാര്‍ ജീവനൊടുക്കി

ഓണ്‍ലൈൻ ഗെയിം കളിക്കുന്നതിനെ മാതാപിതാക്കള്‍ എതിർത്തതിന് പിന്നാലെ ഉത്തർപ്രദേശില്‍ മൂന്ന് സഹോദരിമാർ ജീവനൊടുക്കി.ഗാസിയാബാദിലെ ഭാരത് സിറ്റി എന്ന റെസിഡൻഷ്യല്‍ ടൗണ്‍ഷിപ്പില്‍ ബുധനാഴ്ച പുലർച്ചെ രണ്ട് മണിക്കാണ് സംഭവം.

പാക്കി (12), പ്രാചി (14), വിഷിക (16) എന്നീ കുട്ടികളാണ് ജീവെനാടുക്കിയത്. പാർപ്പിട സമുച്ചയത്തിന്റെ ഒൻപതാം നിലയില്‍ നിന്ന് മൂന്ന് പേരും താഴേയ്ക്ക് ചാടുകയായിരുന്നു. മൂന്ന് സഹോദരിമാരും സ്‌കൂളില്‍ പോകുന്നതും, ഉറങ്ങുന്നതും ഉണ്ണുന്നതുമെല്ലാം ഒരുമിച്ചായിരുന്നെന്നാണ് വിവരം.കൊവിഡ് 19 വ്യാപന സമയം മുതല്‍ മൂവരും ഓണ്‍ലൈൻ ഗെയിമിന് അടിമകളാണെന്നാണ് പൊലീസ് പറയുന്നത്. കൊറിയൻ ലൗവ് ഗെയിമിനെ അടിസ്ഥാനമാക്കിയുള്ള ഗെയിമാണ് ഇവർ കളിച്ചിരുന്നത്. ഈ പെണ്‍കുട്ടികള്‍ കൃത്യമായി സ്‌കൂളില്‍ പോയിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു. സംഭവ സ്ഥലത്തെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.