Type Here to Get Search Results !

വടകരയില്‍ പരിചയക്കാരിയുടെ മക്കളായ ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പൂജാരി അറസ്റ്റില്‍

വടകരയില്‍ പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പൂജാരി അറസ്റ്റില്‍.കൊല്ലം കരുനാഗപ്പള്ളി കല്ലേരിഭാഗം സുകൃതത്തില്‍ എസ് സമ്പത്തിനെ (38) ആണ് വടകര പോലീസ് ബെംഗളൂരുവില്‍നിന്ന് പിടികൂടിയത്വിദേശത്തുള്ള പരിചയക്കാരിയുടെ നാട്ടിലുള്ള ആറും പന്ത്രണ്ടും വയസ്സായ ആണ്‍മക്കളെയാണ് ഇയാള്‍ പീഡിപ്പിച്ചത്.

കുട്ടികളെ പരിപാലിക്കാനായി എല്‍പ്പിച്ചതിന്റെ മറവിലാണ് ഒന്നര വർഷത്തോളമായി ഇയാള്‍ കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതെന്ന് പോലീസ് പറയുന്നു. കുട്ടികളെ ഇയാള്‍ തേപ്പുപെട്ടി ഉപയോഗിച്ച്‌ പൊള്ളല്‍ എല്‍പ്പിച്ചതായും അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി. ജനുവരി 16ന് കുട്ടികളുടെ അമ്മ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

കുട്ടികളുടെയും അമ്മയുടെയും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് ഒളിവില്‍പോയ പ്രതിക്കായി തിരച്ചില്‍ തുടങ്ങിയത്. ബെംഗളൂരുവില്‍നിന്ന് ഡല്‍ഹിയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പോലീസിന്റെ പിടിയിലാകുന്നത്.