സംസ്ഥാനത്തെ വാഹന രജിസ്‌ട്രേഷൻ കണക്കുകളില്‍ ചരിത്ര നേട്ടവുമായി മലപ്പുറം ജില്ലയിലെ തിരൂർ (KL-55) സബ് ആർ.ടി.ഒ.
തൃശ്ശൂരിനെ പിന്തള്ളി കേരളത്തില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്യുന്ന ഓഫീസുകളുടെ പട്ടികയില്‍ തിരൂർ അഞ്ചാം സ്ഥാനത്തെത്തി. മോട്ടോർ വാഹന വകുപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സബ് ആർ.ടി.ഒ സംസ്ഥാനതലത്തില്‍ അഞ്ചാം സ്ഥാനത്ത് എത്തുന്നത്.
2025-26 സാമ്പത്തിക വർഷത്തിലെ ഇതുവരെയുള്ള കണക്കുകള്‍ പ്രകാരമാണ് കോഴിക്കോടിന് തൊട്ടുപിന്നിലായി തിരൂർ ചരിത്ര കുതിപ്പ് നടത്തിയത്. തിരുവനന്തപുരം, എറണാകുളം, കൊല്ലം, കോഴിക്കോട് എന്നീ പ്രധാന ജില്ലാ ആർ.ടി. ഓഫീസുകള്‍ മാത്രമാണ് നിലവില്‍ തിരൂരിന് മുന്നിലുള്ളത്.
വാഹന രജിസ്ട്രേഷൻ റാങ്കിങ് (2025-26 ഇതുവരെ):
മലപ്പുറം ജില്ലയിലെ വാഹന വില്‍പ്പനയിലുണ്ടായ വൻ വർധനവും വാണിജ്യ-സ്വകാര്യ ആവശ്യങ്ങള്‍ക്കായുള്ള പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ നിരക്കുമാണ് ഒരു സബ് ആർ.ടി.ഒ ഓഫീസ് ആയിരുന്നിട്ടും തിരൂരിനെ പ്രധാന ജില്ലാ ആർ.ടി ഓഫീസുകളെപ്പോലും പിന്നിലാക്കി ഈ നേട്ടത്തിലെത്തിച്ചത്.
