Type Here to Get Search Results !

വിനോദ് തലപ്പള്ളിയുടെ നിര്യാണത്തിൽ അനുശോചിച്ച് മൗന ജാഥയും സർവ്വകക്ഷി അനുസ്മരണവും


വിനോദ് തലപ്പള്ളിയുടെ നിര്യാണത്തിൽ അനുശോചിച്ച് മൗന ജാഥയും സർവ്വകക്ഷി അനുസ്മരണവും



തിരൂർ: ദേശാഭിമാനി തിരൂർ ഏരിയ ലൈബ്രറി വിനോദ് തലപ്പള്ളിയുടെ നിര്യാണത്തിൽ അനുശോചിച്ച് മൗന ജാഥയും സർവ്വകക്ഷി അനുസ്മരണവും സംഘടിപ്പിച്ചു. താഴേപ്പാലം എസ്ബിഐയുടെ മുന്നിൽ നിന്ന് ആരംഭിച്ച മൗനജാഥ സെൻട്രൽ ജങ്ഷനിൽ സമാപിച്ചു. 

ടാക്സി സ്റ്റാൻഡിൽ നടന്ന സർവ്വകക്ഷി അനുശോചനയോഗത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം അഡ്വ. പി ഹംസക്കുട്ടി അധ്യക്ഷനായി. അഡ്വ. യുസൈനുദീൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.
   സിപിഐഎം ജില്ലാ കമ്മിറ്റിയംഗങ്ങളായ അഡ്വ. പി ഹംസക്കുട്ടി, അഡ്വ. ഗഫൂർ പി ലില്ലീസ്, ഇ അഫ്സൽ, തിരൂർ പ്രസ് ക്ലബ് പ്രസിഡൻ്റ് പി കെ രതീഷ്, അബ്ദുസമദ് (മുസ്ലിം ലീഗ്), സി വി വിമൽകുമാർ (കോൺഗ്രസ്), അഡ്വ ദിനേശ് പൂക്കയിൽ (സിപിഐ), രവി തേലത്ത് (ബിജെപി), ഇമ്പിച്ചിബാവ സഹകരണ ആശുപത്രി ചെയർമാൻ എ ശിവദാസൻ, ജോണി ടി മാത്യു (കേരള കോൺഗ്രസ് എം) പിമ്പുറത്ത് ശ്രീനിവാസൻ (സോഷ്യലിസ്റ്റ് ജനതാദൾ), പാറപ്പുറത്ത് കുഞ്ഞുട്ടി (എൻസിപി- എസ്പി), കെ ലത്തീഫ് (നാഷണൽ ലീഗ്), നാസർ കൊട്ടാരത്ത് (കേരള കോൺഗ്രസ് ബി), നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ പാറയിൽ അൻവർ, മുതിർന്ന മാധ്യമപ്രവർത്തകൻ കെ പി ഒ റഹ്‌മത്തുള്ള, ഗായകൻ ഫിറോസ്ബാബു, സി സെൻ (കെഎസ്ടിഎ), ബഷീർ പുത്തൻവീട്ടിൽ, ദിലീപ് അമ്പായത്തിൽ, മനോജ് പാറശ്ശേരി തുടങ്ങിയവർ സംസാരിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി ടി ഷാജി സ്വാഗതവും എം മിർഷാദ് നന്ദിയും പറഞ്ഞു.

അനുശോചനം

വിനോദ് തലപ്പള്ളി ഒരു ഇരുത്തം വന്ന പത്രപ്രവർത്തകനായിരുന്നു. വിയോജിപ്പുകൾക്കിടയിലും സ്നേഹം ബന്ധം കാത്തുസൂക്ഷിച്ച ഒരു ആത്മസുഹൃത്തിന്റെ വിയോഗമാണ് അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ ഉണ്ടായിരിക്കുന്നത് എന്ന് കുറുക്കോളി മൊയ്തീൻ എംഎൽഎ അനുശോചന സന്ദേശത്തിൽ പറഞ്ഞു.


Tags