Type Here to Get Search Results !

കേരളത്തില്‍ ആദ്യമായി വിസ്റ്റാഡോം കോച്ച്‌! മധുര-ഗുരുവായൂര്‍ എക്സ്പ്രസില്‍ കാഴ്ചകള്‍ ആസ്വദിച്ച്‌ യാത്ര ചെയ്യാം



വലിയ ഗ്ലാസ് ജനലുകളിലൂടെ പച്ചപ്പും മലനിരകളും പുഴകളും ആസ്വദിച്ച്‌, വിമാനയാത്രയ്ക്ക് സമാനമായ സൗകര്യങ്ങളോടെ ഇനി കേരളത്തിലും തീവണ്ടിയാത്ര നടത്താം.

യാത്രാനുഭവമാണ് ലഭിക്കുക. എക്സിക്യൂട്ടീവ് സീറ്റുകളില്‍ ഇരുന്ന് പുറംകാഴ്ചകളും ആകാശദൃശ്യങ്ങളും ആസ്വദിക്കാനുള്ള സൗകര്യമാണ് ഈ കോച്ചിന്റെ പ്രധാന പ്രത്യേകത.

കൊല്ലം-പുനലൂർ-ചെങ്കോട്ട പാതയിലൂടെ പച്ചപ്പുനിറഞ്ഞ കുന്നിൻചെരിവുകളും പുഴകളും കണ്ടുള്ള യാത്രയാണ് വിസ്റ്റാഡോം കോച്ച്‌ ഒരുക്കുന്നത്. മധുരയില്‍നിന്ന് ഗുരുവായൂരിലേക്കുള്ള സർവീസ് വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെയും ഗുരുവായൂരില്‍നിന്ന് മധുരയിലേക്കുള്ള സർവീസ് വെള്ളിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെയുമാണ് ക്രമീകരിച്ചിരിക്കുന്നത്. ഗുരുവായൂരില്‍ പുലർച്ചെ 2.30-ന് എത്തുന്ന ട്രെയിൻ രാവിലെ 5.50-ന് മധുരയിലേക്ക് പുറപ്പെടുകയും രാത്രി 7.10-ന് മധുരയിലെത്തുകയും ചെയ്യും. സാധാരണ കോച്ചുകളേക്കാള്‍ നീളം കൂടിയ എ.സി. വിസ്റ്റാഡോം കോച്ചില്‍ 44 എക്സിക്യൂട്ടീവ് സ്ലീപ്പർ സീറ്റുകളാണുള്ളത്. വൈഫൈ സൗകര്യവും ലഭ്യമാണ്.
ദക്ഷിണ റെയില്‍വേ പരീക്ഷണാടിസ്ഥാനത്തിലാണ് കേരളത്തിന് ഈ കോച്ച്‌ അനുവദിച്ചിരിക്കുന്നത്. യാത്രക്കാരില്‍നിന്ന് മികച്ച പ്രതികരണം ലഭിച്ചാല്‍ സർവീസ് സ്ഥിരപ്പെടുത്തുമെന്ന് ഇതിന്റെ ചുമതലയുള്ള സീനിയർ കൊമേഴ്‌സ്യല്‍ ഡിവിഷണല്‍ മാനേജർ നിധിൻ നാർഭട്ട് അറിയിച്ചു. നവംബർ അഞ്ചുവരെയുള്ള ടിക്കറ്റ് ബുക്കിങ് ഇതിനകം പൂർത്തിയായി. റെയില്‍വേ സ്റ്റേഷനുകളിലെ റിസർവേഷൻ കൗണ്ടറുകള്‍ വഴിയോ www.irctc.co.in എന്ന വെബ്സൈറ്റ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാം.

യാത്രാനിരക്കും ശ്രദ്ധേയമാണ്. ഗുരുവായൂരില്‍നിന്ന് മധുരയിലേക്കുള്ള നിരക്ക് 1,875 രൂപയും ഗുരുവായൂരില്‍നിന്ന് തൃശ്ശൂരിലേക്കുള്ള നിരക്ക് 515 രൂപയുമാണ്. കാഴ്ചകള്‍ ആസ്വദിച്ചുള്ള യാത്രയും ആധുനിക സൗകര്യങ്ങളും ഒരുമിക്കുന്ന വിസ്റ്റാഡോം കോച്ചിന് യാത്രക്കാരില്‍നിന്ന് എത്രത്തോളം സ്വീകാര്യത ലഭിക്കുമെന്നതാണ് ഇനി അറിയേണ്ടത്. പരീക്ഷണ സർവീസിന്റെ പ്രതികരണമായിരിക്കും കേരളത്തിലെ ഇത്തരം കോച്ചുകളുടെ ഭാവി നിർണയിക്കുക.