Type Here to Get Search Results !

റിപ്പോ നിരക്ക് ഉയര്‍ത്തി റിസര്‍വ് ബാങ്ക്; പലിശ നിരക്ക് കൂടും, വായ്പ എടുത്തവര്‍ക്ക് അധിക ഭാരം



മൂന്നര വര്‍ഷത്തിന് ശേഷം റിസര്‍വ് ബാങ്ക് പലിശ നിരക്കില്‍ മാറ്റം വരുത്തി. വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന ഹൃസ്വ വായ്പക്ക് റിസര്‍വ് ബാങ്ക് ഈടാക്കുന്ന പലിശ നിരക്കായ റിപ്പോ ഉയര്‍ത്തി.

25 ബേസിസ് പോയന്റാണ് ഉയര്‍ത്തിയത്. അതായത്, പുതിയ റിപ്പോ നിരക്ക് 5.50 ശതമാനം ആയി. ഇതോടെ വാണിജ്യ ബാങ്കുകള്‍ക്ക് പലിശ കൂടും. ഇത് ബാങ്ക് ഇടപാടുകാരിലേക്ക് എത്തുന്നതോടെ ഭവന-വാഹന വായ്പ എടുത്തുവര്‍ക്ക് കുരുക്കാകും.
ബോര്‍ഡ് യോഗം ഏകകണ്ഠമായിട്ടാണ് റിപ്പോ നിരക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചത് എന്ന് ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറയുന്നു. രണ്ട് ദിവസമായി നടന്നു വന്ന പണനയ അവലോകന യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഏറ്റവും ഒടുവില്‍ റിപ്പോ നിരക്കില്‍ മാറ്റം വരുത്തിയത് 2023 ഫെബ്രുവരിയില്‍ ആയിരുന്നു. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ലോകത്തെ പ്രധാന കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്ക് ഉയര്‍ത്തിയ സാഹചര്യത്തിലാണ് ആര്‍ബിഐയുടെയും തീരുമാനം.