മലപ്പുറം: ഇൻസ്റ്റഗ്രാമിലൂടെ പ്രണയത്തിലായ കാമുകിയെത്തേടി ഉത്തർപ്രദേശ് സ്വദേശിയായ പതിനെട്ടുകാരൻ മലപ്പുറത്തെത്തി.
പതിനാറുകാരിയെ കൂട്ടി തീവണ്ടിയിൽ ഡൽഹിയിലേക്ക് തിരിച്ചെങ്കിലും ഇരുവരെയും പോലീസ് പിടികൂടുകയായിരുന്നു.
കാമുകനെത്തിയപ്പോൾ സ്വകാര്യ കോളേജിൽ പഠിക്കുന്ന പെൺകുട്ടി ക്ലാസിലേക്കെന്ന്
പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. ഇരുവരും മഞ്ചേരിയിലേക്കും തുടർന്ന്
കോഴിക്കോട്ടേക്കും പോയി. കോഴിക്കോട്ട് നിന്ന് ഡൽഹിയിലേക്ക് തീവണ്ടിയിൽ യാത്ര തിരിച്ചു.
തുടർന്ന് കുട്ടിയെ കാണാതായതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പെൺകുട്ടി ഡൽഹിയിലേക്ക് തിരിച്ചുവെന്ന വിവരം ലഭിച്ചതോടെ പൊലീസ് റെയിൽവേ പൊലീസിന് സന്ദേശമയക്കുകയും തുടർന്ന് ഇരുവരെയും കാസർകോട് വെച്ച് പൊലീസ് പിടികൂടുകയുമായിരുന്നു. വിവരം ലഭിച്ചതിനെത്തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾക്കൊപ്പം പൊലീസ് കാസർകോട്ടെത്തി രണ്ടുപേരെയും തിരിച്ചുകൊണ്ടുവന്നു. ചോദ്യംചെയ്യലിലാണ് ഇൻസ്റ്റഗ്രാം വഴി പ്രണയത്തിലായതിന്റെയും ഒളിച്ചോട്ടത്തിന്റെയും കാര്യങ്ങൾ വ്യക്തമായത്.
മലപ്പുറം ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്ബാകെ ഹാജരാക്കിയ പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം വിട്ടു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചതിന് ഉത്തർപ്രദേശ് പക്ബാര അംറോഹ അമേര
പ്രതിയെ റിമാൻഡ് ചെയ്തു
