ലോക്കറിനുള്ളിൽ സൂക്ഷിച്ചിരുന്ന 2.15 ലക്ഷം രൂപയുടെ കറൻസി നോട്ടുകളാണ് ചിതലരിച്ച് നശിച്ചത്.
ലോക്കറിൽ സൂക്ഷിച്ചിരുന്ന നോട്ടുകളിൽ ചിതലുകളെ കണ്ടതിനെ തുടർന്ന് ലോക്കർ ഉടമ സുനിത മേത്ത അധികാരികൾക്ക് പരാതി നൽകുകയായിരുന്നു. ലോക്കറിനുള്ളിലെ സാധനങ്ങൾ സുരക്ഷിതമാണെന്നത് ഉറപ്പ് വരുത്തേണ്ടത് ബാങ്കിന്റെ ഉത്തരവാദിത്തമാണെന്ന് ലോക്കർ ഉടമ പറഞ്ഞു.
ബാങ്കിന്റെ അനാസ്ഥയും കീടനിയന്ത്രണമില്ലാത്തതുമാണ് ലോക്കറിനുള്ളിലെ സാധനങ്ങൾ കേടുവരാണ് കാരണമെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
