ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി കുത്തേറ്റ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പാലക്കാട് തൃക്കാക്കല്ലൂര്‍ കല്ലുങ്കുഴി അബ്ദുല്‍ ഹക്കീം പടലത്ത് എന്ന യുവാവാണ് ഷാര്‍ജയില്‍ കൊല്ലപ്പെട്ടത്.
ഷാര്‍ജ മുവൈലയിലെ താന്‍ ജോലി ചെയ്യുന്ന നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിനടുത്തെ കഫ്റ്റീരിയില്‍ കഴിഞ്ഞ ദിവസമാണ് കൊലപാതകം നടന്നത്. പ്രശ്‌നം പരിഹരിക്കാന്‍ വേണ്ടിയാണ് ഹക്കീം കഫ്റ്റീയയിലെത്തിയത്.
നെസ്റ്റോയിലെ ജീവനക്കാരെല്ലാം ജോലി ഒഴിവ് വേളകളിലും മറ്റും ചായ കുടിക്കാന്‍ ഈ കഫ്റ്റീയയിലാണ് എത്താറുള്ളത്. ഹക്കീമിന്റെ സഹപ്രവര്‍ത്തകന്‍ മലപ്പുറം സ്വദേശി ഫവാസ് ചായ കുടിക്കാന്‍ ചെന്നപ്പോള്‍ അവിടെയെത്തിയ പാകിസ്ഥാന്‍ സ്വദേശി നിസാര കാര്യങ്ങള്‍ പറഞ്ഞ് വാക്കു തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. ഫവാസിന്റെ മുഖത്തേയ്ക്ക് ഇയാള്‍ ചായ ഒഴിക്കുകയും ചെയ്തു. ഈ പ്രശ്‌നം പരിഹാരിക്കുന്നതിനായാണ് ഹക്കീം ഇവിടെയെത്തിയത്. ഇതിനിടെയാണ് പാകിസ്ഥാന്‍ സ്വദേശി ഹക്കീമിനെ കുത്തിയത്.
കഴുത്തിലാണ് ഹക്കീമിന് കുത്തേറ്റത്. ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇയാളെ പോലീസെത്തിയാണ് കീഴടക്കിയത്.
