Type Here to Get Search Results !

പാലക്കാട് സ്വദേശി ഷാര്‍ജയില്‍ കുത്തേറ്റു മരിച്ചു : പാക്ക് പൗരന്‍ അറസ്റ്റിൽ. കൂടെ ജോലി ചെയ്യുന്ന ആളും തൊട്ടടുത്തുള്ള കഫെറ്റീരിയയിലെ പാക്കിസ്ഥാന്‍ പൗരനുമായി ഉണ്ടായ തര്‍ക്കം പരിഹരിക്കാന്‍ ഹക്കീം എത്തിയപ്പോഴാണ് കുത്തേറ്റത്.


പാലക്കാട് സ്വദേശി ഷാര്‍ജയില്‍ കുത്തേറ്റു മരിച്ചു. മണ്ണാര്‍ക്കാട് സ്വദേശി ഹക്കീം (36) ആണ് മരിച്ചത്.
ആക്രമണത്തില്‍ മറ്റ് രണ്ട് മലയാളികള്‍ക്കും ഒരു ഈജിപ്ത് പൗരനും പരുക്കേറ്റു. പ്രതിയായ പാക്കിസ്ഥാന്‍ പൗരനെ അറസ്റ്റ് ചെയ്തു.ഞായറാഴ്ചയാണ് സംഭവം. 

ഷാര്‍ജയിലെ ഹൈപ്പര്‍മാര്‍ക്കറ്റിലെ മാനേജര്‍ ആയിരുന്നു ഹക്കീം. ഇവിടെ ഒപ്പം ജോലിചെയ്യുന്ന ആളുകളും തൊട്ടടുത്തുള്ള കഫെറ്റീരിയയിലെ പാക്കിസ്ഥാന്‍ പൗരനുമായി ഉണ്ടായ തര്‍ക്കം പരിഹരിക്കാന്‍ ഹക്കീം എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. സംസാരിക്കുന്നതിനിടെ പ്രകോപിതനായ പാക്ക് പൗരന്‍ ഹക്കീമിനെ കത്തിക്കൊണ്ട് കുത്തികൊലപ്പെടുത്തുകയായിരുന്നു.

ഹക്കീമിനൊപ്പം താമസിച്ചിരുന്ന കുടുംബാംഗങ്ങള്‍ അടുത്തിടെയാണ് നാട്ടിലേക്ക് മടങ്ങിയത്. ഷാര്‍ജയില്‍ നിന്ന് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള
നടപടിക്രമങ്ങള്‍ തുടങ്ങി.

Tags