Type Here to Get Search Results !

മംഗലം വള്ളത്തോൾ എ.യു.പി സ്കൂൾ വിദ്യാർത്ഥികൾ പൊന്നാനി ജല ശുദ്ധീകരണശാല സന്ദർശിച്ചു

 





മലപ്പുറം ജില്ലയിലെ  ഏറ്റവും വിപുലമായതും ന്യൂതന സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്നതുമായ കേരളാ വാട്ടർ അതോറിറ്റിയുടെ  പൊന്നാനി സമഗ്ര  കുടിവെള്ള പദ്ധതി പ്രദേശം മംഗലം വള്ളത്തോൾ എ.യു.പി സ്കൂളിലെ വിദ്യാർത്ഥികൾ സന്ദർശിച്ചു. ഏഴാം ക്ലാസിലെ അടിസ്ഥാന ശാസ്ത്രം 'നിർമലമായ പ്രകൃതിക്കായ് ' എന്ന പാഠഭാഗങ്ങളിലെ ജല ശുദ്ധീകരണത്തിൻ്റെ വിവിധ ഘട്ടങ്ങൾ നേരിട്ട് മനസിലാക്കുന്നതിനാണ് പ്ലാൻ്റ് സന്ദർശിച്ചത്. എയറേഷൻ, കൊയാഗുലേഷൻ, ക്ലാരി ഫ്ലോ കുലേഷൻ, ഫിൽട്ട റേഷൻ, ക്ലോറിനേഷൻ, ശേഖരണം, വിതരണം എന്നീ വിവിധ ഘട്ടങ്ങൾ പുതുതലമുറക്ക് പകർന്നു നൽകുന്നതിനാണ് പൊന്നാനി വാട്ടർ അതോറിറ്റി ഇത്തരം ഒരു സംരംഭം ആരംഭിച്ചത്‌. ശീതികരിച്ച കോൺഫ്രൻസ് ഹാളും എൽ.സി.ഡി പ്രൊജക്റ്റും വിദഗ്ദ പരിശീലകർ അടക്കുന്ന സംഘവും അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സന്തോഷ് സാറിൻ്റെ നേതൃത്യത്തിൽ ഒരുക്കിയിരിക്കുന്നത്. ട്രൈനർ ലിയോൺ സർ വിദ്യാർത്ഥികൾക്ക് ക്ലാസുകളെടുത്തു.


ഭാരതപ്പുഴക്ക് സമീപം ചമ്രവട്ടം നരിപ്പറമ്പ് പമ്പ് ഹൗസിനടുത്ത് 50 ദശലക്ഷം ലിറ്റര്‍ ജലം ദിനം പ്രതി ഭാരതപ്പുഴയില്‍ നിന്ന് സംഭരിച്ച് ശുദ്ധീകരിച്ച് വിതരണം ചെയ്യുന്ന പദ്ധതിയാണ് പൊന്നാനി കുടിവെള്ള പദ്ധതി. 74.4 കോടി രൂപ ചെലവഴിച്ചാണ് പദ്ധതിയുടെ ആദ്യ ഘട്ട പ്രവര്‍ത്തി.



പ്രധാനാധ്യാപകൻ ജോസ് സി മാത്യുവിൻ്റെ നേതൃത്വത്തിൽ കെ.പി നസീബ്, പി. സീമ, കെ.കെ ജാസ്മിൻ, ദിവ്യ.കെ.എൻ, ബുഷ്റ, ഹേമാംബിക, സ്കൂൾ ലീഡർ ഹിസ ഹുസൈൻ  എന്നിവർ നേതൃത്വം നൽകി.