പൊള്ളലേറ്റവര്‍ക്ക് അടിയന്തര വിദഗ്ദ്ധ ചികിത്സ ഉറപ്പുവരുത്തി ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ നൂതന സംവിധാനങ്ങളോടുകൂടിയ ബേണ്‍സ് ഐ.സി.യു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സജ്ജമായി.എട്ട് ഐ.സി.യു കിടക്കകള്‍,വെന്റിലേറ്ററുകള്‍, മള്‍ട്ടിപാര മോണിറ്റര്‍,അണുബാധ കുറയ്ക്കുന്നതിനുള്ള ഹെപാ ഫില്‍ട്ടര്‍ തുടങ്ങിയ ആധുനിക സംവിധാനങ്ങളാണ് ഇവിടെയുള്ളത്.
സര്‍ക്കാരിന്റ മൂന്നാമത്തെ നൂറു ദിന കര്‍മ്മപരിപാടിയോടനുബന്ധിച്ച് ബേണ്‍സ് ഐസിയു ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 3.46 കോടി രൂപയോളം ചെലഴിച്ചാണ് പഴയ സര്‍ജിക്കല്‍ ഐ.സി.യുവിന്റെ സ്ഥലത്ത് സര്‍ജറി,പ്ലാസ്റ്റിക് സര്‍ജറി വിഭാഗങ്ങളുടെ നേതൃത്വത്തില്‍ ബേണ്‍സ് ഐ.സി.യു സ്ഥാപിച്ചത്.നഴ്സസ് സ്റ്റേഷന്‍,നഴ്സസ് റൂം,ഡ്യൂട്ടി ഡോക്ടര്‍ റൂം എന്നിവയുമുണ്ട്.ബേണ്‍സ് ഐ.സി.യുവില്‍ സജ്ജമാക്കിയ തീവ്ര പരിചരണ സംവിധാനത്തിലൂടെ അണുബാധ ഏല്‍ക്കുന്നത് പരമാവധി കുറയ്ക്കാനും വേഗത്തില്‍ രോഗിക്ക് ആശ്വാസം ലഭിക്കാനും ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനും സഹായിക്കും.15 ശതമാനം മുതല്‍ പൊള്ളലേറ്റ രോഗികള്‍ക്കുള്ള വിദ്ഗ്ദ്ധ ചികിത്സയാണ് ഈ ഐ.സി.യുവിലൂടെ നല്‍കുന്നത്.
