കഫ്തീരിയയില്‍ ജോലിചെയ്യുന്നതിനിടെ നെഞ്ചുവേദനയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മലപ്പുറം താനാളൂര്‍ സ്വദേശി പുതിയന്തകത്ത് അബ്ദുസ്സലാമിനെ തുടര്‍ചികിത്സക്കായി നാട്ടിലേക്ക് അയച്ചു.
വിദഗ്ധ പരിശോധനക്കുശേഷം സര്‍ജറി നടത്തുകയും തുടര്‍ന്ന് വൃക്കരോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തരമായി രണ്ട് ഡയാലിസിസിനും വിധേയമാക്കി.
ആശുപത്രിയില്‍ കഴിയവേ സുഹൃത്തുക്കള്‍ അല്‍ഖോബാര്‍ കെ.എം.സി.സിയെ ബന്ധപ്പെടുകയും വെല്‍ഫയര്‍ വിഭാഗം ചെയര്‍മാന്‍ ഹുസൈന്‍ നിലമ്ബൂര്‍ ഇടപെടുകയും ചെയ്തു. പരിമിതമായ കവറേജ് മാത്രമുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ മാത്രമായതിനാല്‍ ഡയാലിസിസ് തുടരാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായിരുന്നു. അതുകൊണ്ട് നാട്ടിലെ ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് ഫൈനല്‍ എക്സിറ്റ് നേടി നാട്ടിലേക്ക് കൊണ്ടുപോയത്. ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍കൊണ്ട് വീല്‍ചെയറില്‍ യാത്ര ചെയ്യേണ്ടി വരുന്നതിനാല്‍ വെല്‍ഫെയര്‍ വിഭാഗം ഹുസൈന്‍ നിലമ്ബൂര്‍ യാത്രയില്‍ അനുഗമിച്ചു

