പിഞ്ചുകുഞ്ഞ് മൂത്രമൊഴിച്ചതിന്റെ പേരില്‍ പോലും ക്രൂര മര്‍ദ്ദനം; മലപ്പുറത്ത് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണം സ്ത്രീധന പീഡനമെന്ന് പിതാവ്, ഭര്‍ത്താവ് അറസ്റ്റില്‍ സംഭവം രണ്ടത്താണിയിൽ
മലപ്പുറം: ഭര്‍ത്താവിന്റെ വീട്ടില്‍ ആത്മഹത്യാ ശ്രമം നടത്തിയ മലപ്പുറം സ്വദേശിയായ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചു.
യുവതിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് സഫ്‌വാനയുടെ ഭര്‍ത്താവ് അര്‍ഷാദ് അലിയെപൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ശനിയാഴ്ചയാണ് യുവതി ആത്മഹത്യാ ശ്രമം നടത്തിയത്. സ്ത്രീധനത്തിന്റെ പേരില്‍ മകള്‍ക്ക് ക്രൂരമായ പീഡനം അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന് സഫ്‌വാനയുടെ പിതാവ് മുജീബ് പറഞ്ഞു. അര്‍ഷാദും അയാളുടെ മാതാവുമാണ് തന്റെ മകളുടെ മരണത്തിന് കാരണമെന്നും മുജീബ് ആരോപിച്ചു. ഒന്നര വയസുള്ള കുഞ്ഞ് ദേഹത്ത് മൂത്രമൊഴിച്ചതിന്റെ പേരില്‍ പോലും മകളെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
