ഒരു സ്ളിപ്പും റസീറ്റും പൂരിപ്പിക്കാതെ ജനങ്ങൾക്ക് 2000ത്തിന്റെ നോട്ടുകൾ ബാങ്കിൽ നിന്നും മാറാം എന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അറിയിപ്പ്. എന്നാൽ ഒരേ സമയം 10 എണ്ണം മാത്രമേ മാറനാകൂ. അതായത് 10 രണ്ടായിരത്തിന്റെ നോട്ടുകൾ മാറി 2000 രൂപയ്ക്ക് പകരം ചെറിയ നോട്ടുകൾ വാങ്ങിക്കാം. ഇതിനുള്ള സൗകര്യം രാജ്യത്തേ എല്ലാ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖകളിലും തയ്യാറാക്കിയതായി ഞായറാഴ്ച വ്യക്തമാക്കി. എക്‌സ്‌ചേഞ്ച് സമയത്തും ഐഡന്റിറ്റി പ്രൂഫ് ആവശ്യമില്ലെന്നും അറിയിച്ചിട്ടുണ്ട്..
ഉപഭോക്താക്കൾ 2,000 രൂപ നോട്ടുകൾ മാറ്റുന്നതിനോ നിക്ഷേപിക്കുന്നതിനോ ഏതെങ്കിലും ഫോമിന്റെയോ സ്ലിപ്പിന്റെയോ ആവശ്യകത ഇല്ല. പല രീതിയിൽ വാർത്തകൾ പ്രചരിക്കുന്നതിനാലാണ് ഔദ്യോഗികമായി അറിയിക്കുന്നത് എന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്. 2000 രൂപ കറൻസി നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിച്ചതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. നിലവിലുള്ള നോട്ടുകൾ സെപ്‌റ്റംബർ 30നകം ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുകയോ മാറ്റി വാങ്ങുകയോ ചെയ്യാമെന്നും അതിൽ പറയുന്നു.
2000 രൂപ നോട്ടുകൾ നിലവിൽ എല്ലായിടത്തും ഉപയോഗിക്കാവുന്നതാണ്. അത് നിയമപരമായ മൂല്യം ഉള്ളതിനാൽ എല്ലാ സ്ഥാപനങ്ങളിലും സ്വീകരിക്കണം.2000 രൂപ മൂല്യമുള്ള ബാങ്ക് നോട്ടുകൾ നിയമപരമായ ടെൻഡറായി തുടരുമെന്ന് ആർബിഐ പ്രസ്താവനയിൽ അറിയിച്ചു.
എന്നാൽ 2000 രൂപ നിരോധിച്ചിട്ട് രാജ്യത്ത് കാര്യമായ പ്രതിഷേധം ഒന്നും ഉണ്ടായിട്ടില്ല. കാരണം സാധാരണക്കാരുടെ കൈവശം 2000 രൂപയുടെ നോട്ടുകൾ വൻ തോതിൽ സമാഹരിച്ച് വയ്ച്ചിട്ടില്ല. എന്നാൽ ഇത്തരത്തിൽ 3 ലക്ഷം കോടിയിലധികം നോട്ടുകൾ ആണ് പുറത്ത് ഉള്ളത്. 3ലക്ഷം എന്നത് റിസർവ് ബാങ്ക് അച്ചടിച്ച് വിതരണം ചെയ്തതാണ്. കള്ള നോട്ടുകൾ വൻ തോതിൽ ഉള്ളതും ഇതിനു പുറമേ ആയിരിക്കും . ഇത്രയും വരുന്ന 2000 രൂപ നോട്ടുകൾ സാധാരണ ജനങ്ങളുടെ അടുത്ത് ഇല്ലെങ്കിൽ അതെല്ലാം പിന്നെ എവിടെ ആയിരിക്കും. ആ ചോദ്യത്തിന്റെ ഉത്തരം ഇനി കാത്തിരുന്ന് കാണാം. ബാങ്കിൽ നോട്ട് കെട്ടുകളുമായി ആർക്കും ചെല്ലാൻ ആകില്ല. ആകെ 10 നോട്ടുകൾ വയ്ച്ചേ കൊണ്ടുചെല്ലാൻ ആകൂ. ഇത്തരത്തിൽ നോട്ട് കുന്നു കൂട്ടിയവർക്ക് ഒക്കെ ഇത് ഒരു തിരിച്ചടിയായി മാറും എന്നും ഉറപ്പ്.
500, 1000 രൂപ നോട്ടുകളുടെ നിയമസാധുത പിൻവലിച്ചതിന് ശേഷം ജനങ്ങൾക്ക് പെട്ടെന്ന് പകരം കറൻസി നല്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു 2000 രൂപ ഇറക്കിയത്. ഇത് പെട്ടെന്ന് കറൻസി പിൻ വലിച്ചതിനാൽ കൂടി ആയിരുന്നു.എന്നാൽ ഇപ്പോൾ വിപണിയിൽ ജനങ്ങൾക്ക് ചെറിയ കറൻസികൾ ആവശ്യത്തിനു സുലഭമായി. മറ്റ് മൂല്യങ്ങളുടെ നോട്ടുകൾ മതിയായ അളവിൽ ലഭ്യമായതോടെ 2018 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തിവച്ചു.
2000 രൂപ മൂല്യമുള്ള നോട്ടുകളിൽ ഭൂരിഭാഗവും 2017 മാർച്ചിന് മുമ്പാണ് ആർബിഐ പുറത്തിറക്കിയത്. ഒരു പേപ്പർ നോട്ടിനു റിസർവ് ബാങ്ക് കണക്കാക്കുന്നത് പരമാവധി 5 വർഷം ആണ് ആയുസ്. അതിനു ശേഷം അത് നശിപ്പിച്ച് കളഞ്ഞ് പുതിയ ഇറക്കുകയാണ്. ആ നിലക്കും 2000 നോട്ടിന്റെ കാലാവധി കഴിഞ്ഞു. മാത്രമല്ല ജനങ്ങൾ സാധാരനയായി ഇടപാടുകൾക്ക് ഈ നോട്ട് ഇപ്പോൾ അധികം ഉപയോഗിക്കുന്നില്ല. അവർ ചെറിയ നോട്ടുകളാണ് ഉപയോഗിക്കുന്നതും.കൂടാതെ, കറൻസി ആവശ്യകതകൾ നിറവേറ്റുന്നതിനായി മറ്റ് മൂല്യങ്ങളിലുള്ള നോട്ടുകളുടെ മതിയായ സ്റ്റോക്ക് ഉണ്ട്. “മേൽപ്പറഞ്ഞ കാര്യങ്ങൾ കണക്കിലെടുത്ത്, റിസർവ് ബാങ്കിന്റെ ‘ക്ലീൻ നോട്ട് പോളിസി’ അനുസരിച്ച്, 2000 രൂപ മൂല്യമുള്ള നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു.
