കോഴിക്കോട് സ്വദേശിനിയായ യുവതി കാമുകനൊപ്പം ദുബായിലേക്ക് ഒളിച്ചോടി. ദുബായിലെത്തി അവിടെ ജോലി ചെയ്യുന്ന ഭര്‍ത്താവിനെ വിളിച്ചുവരുത്തി രണ്ടര വയസുള്ള മകളെ ഏല്‍പ്പിച്ച ശേഷമാണ് യുവതി കാമുകനൊപ്പം പോയത്.
കോഴിക്കോട് നാദാപുരം സ്വദേശിനിയാണ് കാമുകനായ വാണിമേല്‍ സ്വദേശിയായ യുവാവിനൊപ്പം പോയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കുഞ്ഞിനെ തന്നെ ഏല്‍പ്പിച്ച ഭാര്യ, കാമുകനൊപ്പം പോകുന്ന ദൃശ്യങ്ങള്‍ ഭര്‍ത്താവ് തന്നെയാണ് പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. യുവാവും ഭാര്യയും നാല് വര്‍ഷം മുമ്ബ് പ്രണയിച്ച് വിവാഹിതരായവരാണ്.
കഴിഞ്ഞ ദിവസമാണ് രണ്ടര വയസുള്ള കുട്ടിയുമായി യുവതി ദുബായിലെത്തിയത്. കാമുകനാണ് യുവതിക്കായി വിസയും ടിക്കറ്റും മറ്റും എടുത്ത് നല്‍കിയത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രവാസിയുടെ ഭാര്യ കാമുകനെ പരിചയപ്പെടുന്നത്. ദുബായിലെത്തിയ യുവതി ഭര്‍ത്താവിനെ വിളിച്ചുവരുത്തി കുഞ്ഞിനെ ഏല്‍പ്പിച്ച ശേഷം കാമുകനൊപ്പം സ്ഥലം വിടുകയായിരുന്നു. ഭാര്യക്ക് പ്രണയബന്ധമുള്ള കാര്യം നേരത്തേ തന്നെ പ്രവാസിയായ ഭര്‍ത്താവ് അറിഞ്ഞിരുന്നു.
രണ്ട് മാസം മുമ്ബ് ഭാര്യയുടെ ഉമ്മ തന്നെയാണ് ഭാര്യക്ക് മറ്റൊരു ബന്ധമുണ്ടെന്ന് വിളിച്ചു പറഞ്ഞതെന്ന് യുവാവ് പറയുന്നു. കൂടുതല്‍ സമയവും ഭാര്യ കാമുകനുമായി ഫോണില്‍ സംസാരിച്ചിരിക്കും. കുട്ടിയെ ഭാര്യ കുറച്ച് കാലമായി ശ്രദ്ധിച്ചിരുന്നില്ല. അതുകൊണ്ട് കുഞ്ഞിനും ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഇദ്ദേഹം പറയുന്നു.
ഇരുവരും ഒളിച്ചിരിക്കുകയാണെന്നും കുട്ടി തന്‍്റെ കൈകളില്‍ സുരക്ഷിതമാണെന്നും യുവാവായ ഭര്‍ത്താവ് വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്. യുവാവിനൊപ്പം നാട്ടില്‍ നിന്ന് വരുമ്ബോള്‍ കൊണ്ടുവരുന്ന യാത്രാ ബാഗുമായാണ് യുവതി പോകുന്നത് വീഡിയോയില്‍ കാണാന്‍ കഴിയുന്നത്. ദുബായിലെ സാമൂഹിക പ്രവര്‍ത്തകന്‍ സലാം പാപ്പിനിശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ ഇതുസംബന്ധിച്ച് നിരവധി പ്രതികരണങ്ങളും പത്തിയിട്ടുണ്ട്.
സലാം പാപ്പിനിശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
ഇന്നലെ രാത്രിമുതല്‍ ഞാനുള്‍പ്പെടെയുള്ള ലീഗല്‍ ടീം വലിയൊരു പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ടി പരിശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. ഭര്‍തൃമതിയായ നാദാപുരം സ്വദേശിനി, പരിചയക്കാരന്‍ നല്‍കിയ വിസയില്‍ രണ്ടരവയസ്സുള്ള കുട്ടിയേയും കൊണ്ട് ദുബായില്‍ എത്തി കുട്ടിയെ ഭര്‍ത്താവിന്റെ കയ്യില്‍ ഏല്പിച്ചു പരിചയക്കാരനോടൊപ്പം പോയിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമില്‍ കൂടിയാണ് ഇരുവരുടെയും പരിചയം.
