പേന മുതല്‍ ബാഗ് വരെ എല്ലാ വസ്തുക്കള്‍ക്കും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 ശതമാനം മുതല്‍ വില വര്‍ദ്ധിച്ചിട്ടുണ്ട്. വിലക്കയറ്റം പിടിച്ചുയര്‍ത്താന്‍ കണ്‍സ്യൂമര്‍ ഫെഡ്, ത്രിവേണി സ്റ്റുഡന്റ് മാര്‍ക്കറ്റുകളും വിവിധ സഹകരണ സംഘങ്ങളും രംഗത്തുണ്ട്. ബാഗ്, കുട, ഇന്‍സ്ട്രുമെന്റ് ബോക്സ്, നോട്ട് ബുക്കുകള്‍ എന്നിവ സഹകരണ സംഘങ്ങളുടെ സ്റ്റാളുകളിലുണ്ട്.
പുതിയ ട്രെന്‍ഡുകള്‍ ഉള്‍ക്കൊള്ളുന്ന ഉത്പന്നങ്ങളുടെ കുറവാണ് ന്യൂനത.
കുട്ടികളുടെ റെയിന്‍കോട്ടിനും ആവശ്യക്കാരേറെയാണ്. പ്ലാസ്റ്റികിന് പകരം സ്റ്റീല്‍ കുപ്പികള്‍ക്കും ഭക്ഷണപാത്രങ്ങള്‍ക്കും ആണ് കൂടുതല്‍ ആവശ്യക്കാര്‍.
100 രൂപ മുതല്‍ വില വരുന്ന സ്റ്റീല്‍ കുപ്പികളും 200 രൂപ മുതല്‍ വില വരുന്ന ഭക്ഷണപാത്രങ്ങളും വിപണിയിലുണ്ട്.
കുട്ടികളെയും രക്ഷിതാക്കളെയും ആകര്‍ഷിക്കാനായി വില കുറച്ച് മത്സരിക്കുന്ന കടകളും വിപണിയില്‍ കാണാനാവും. യൂണിഫോം തുണികള്‍ക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10 മുതല്‍ 15 ശതമാനം വരെ വില വര്‍ദ്ധിച്ചിട്ടുണ്ടെന്ന് കച്ചവടക്കാര്‍ പറയുന്നു.
