കൽപകഞ്ചേരി : വളവന്നൂർ മായ്യേരിച്ചിറയിൽ തെരുവ് നായകളുടെ പരാക്രമം ; കൂട് തകർത്തു പത്തു കോഴികളെ കടിച്ചു കൊന്നു.വളവന്നൂർ പഞ്ചായത്തിലെ വാർഡ് 19 ൽ പാറകൂട് തൂമ്പിൽ സ്കൂൾ പ്രദേശത്തെ ഇലയോടത്തു ഷകീറിന്റെ വീട്ടിലെ കോഴികളെയാണ് തെരുവ് നായകൾ കൂട്ടമായി കടിച്ചു കൊന്നത്. ഭാര്യ സൈനബക്ക് കുടുംബശ്ശ്രീ വഴി ലഭിച്ച 10 കോഴികൾക്കാണ് ഈ ദുരവസ്ഥ. മാസങ്ങൾക്ക് മുൻപ് വയലിൽ കെട്ടിയ ഷകീറിന്റെ തന്നെ ഉടമസ്ഥതയിലുള്ള രണ്ട് ആട്ടിൻ കുട്ടികളെ മേയാൻ വയലിൽ കെട്ടിയ സമയത്തും തെരുവ് നായകൾ കൂട്ടത്തോടെ കടിച്ചു കൊന്നിരുന്നു. അതോടെ ആട് വളർത്തൽ ഉപേക്ഷിച്ചു. ആ കൂട്ടിൽ ആണ് ഷകീറും ഭാര്യ സൈനബയും കോഴി വളർത്തൽ ആരംഭിച്ചത്. ഒരു വാർഡിൽ 4 പേർക്ക് കുടുംബശ്രീ വഴി ലഭിക്കുന്ന ഇത്തരം കോഴികളെ കടിച്ചു കൊന്നത് സംബന്ധിച്ച് പഞ്ചായത്തിലും കുടുംബശ്രീയിലും കുടുംബം പരാതി നൽകി. തെരുവ് നായ ശല്യം ഈ പ്രദേശത്തു രൂക്ഷമാണെന്ന പരാതി ഉയരുന്നുണ്ട്
