Type Here to Get Search Results !

ബൈക്കിന്റെ നമ്ബര്‍ പ്ലേറ്റ് സ്റ്റിക്കര്‍ കൊണ്ട് മറച്ചു, ‌യുവതി അടുത്തെത്തിയപ്പോള്‍ നഗ്നതാപ്രദര്‍ശനം; ക്യാമറയില്‍ കുടുക്കി, 45കാരന്‍ പിടിയില്‍

യുവതിക്ക് മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. 45കാരനായ സിബി ചാക്കോ എന്നയാളാണ് പിടിയിലായത്.
യുവതിക്ക് മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തിയപ്പോള്‍ സംഭവം ക്യാമറയില്‍ പകര്‍ത്തി യുവതി പോലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടി നല്‍കിയ വിവരങ്ങളുടേയും വീഡിയോയുടെയും അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെ പിടികൂടിയത്. ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

പനച്ചിക്കാട് ചാന്നാനിക്കാട് സ്വദേശിയായ സിബി കുറിച്ചിയില്‍ വാടകയ്ക്ക് കഴിയുകയാണ്. ഞായറാഴ്ച ഉച്ചയോടെ പനച്ചിക്കാട് മൂലക്കുളം നീലംചിറയില്‍ നടുറോഡില്‍ വച്ചാണ് ഇയാള്‍ യുവതിക്ക് മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തിയത്. ബൈക്കിന്റെ രണ്ട് നമ്ബര്‍ പ്ലേറ്റും സ്റ്റിക്കര്‍ ഉപയോഗിച്ച്‌ മറച്ചാണ് യുവാവ് എത്തിയത്. യുവതിവരുന്നത് ദൂരെനിന്നുകണ്ട യുവാവ് നഗ്നതാപ്രദര്‍ശനം നടത്തി. യുവതി വീഡിയോ പകര്‍ത്തുകയും ആക്രോശിക്കുകയും ചെയ്തതോടെ ഇയാള്‍ ബൈക്കെടുത്ത് മടങ്ങി.

യുവതി നല്‍കിയ പരാതിയെ തുടര്‍ന്ന് ചിങ്ങവനം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വിദേശത്തായിരുന്ന പ്രതി കുറച്ചുകാലം മുൻപാണ് നാട്ടിലെത്തിയത്. വിവാഹിതനാണെങ്കിലും ഭാര്യയുമായി വേര്‍പിരിഞ്ഞുകഴിയുകയാണ് ഇയാള്‍.