നെടുമ്ബാശേരി വിമാനത്താവളം വഴി സ്വര്‍ണം കടത്താൻ ശ്രമിച്ചയാള്‍ പിടിയില്‍. മലേഷ്യയില്‍ നിന്നും വന്ന മലപ്പറം സ്വദേശി മുഹമ്മദ് ഷിബിലാണ് പിടിയിലാത്.
മലദ്വാരത്തിനുള്ളിലും അടിവസ്ത്രത്തിലും അതിവിദഗ്ധമായൊളിപ്പിച്ച് സ്വര്‍ണം കടത്താനായിരുന്നു ഇയാളുടെ ശ്രമം. നാല് ഗുളികകളുടെ രൂപത്തിലാക്കി 1026 ഗ്രാം സ്വര്‍ണം മലദ്വാരത്തിലൊളിപ്പിച്ചത്.
ഇയാളെ വീണ്ടും പരിശോധിച്ചപ്പോഴാണ് അടിവസ്ത്രത്തില്‍ പ്രത്യേക അറയുണ്ടാക്കി ഒളിപ്പിച്ച 521 ഗ്രാം സ്വര്‍ണം കണ്ടെത്തിയത്. സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി പൊതിഞ്ഞ് വസ്ത്രത്തില്‍ തുന്നി പിടിപ്പിക്കുകയായിരുന്നു.
