വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയുടെ നിർമാണത്തിലെ അപാകം മുതല്‍ ടോള്‍പിരിവിലെ കൊള്ളവരെ ചൂണ്ടിക്കാണിച്ച് കോടതികള്‍ കയറിയിറങ്ങി കെപിസിസി സെക്രട്ടറിയായ ഷാജി െജ.
കോടങ്കണ്ടത്ത്. ദേശീയപാതാ അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് നിർമാണമെന്നു ചൂണ്ടിക്കാണിച്ച് പരാതി നല്‍കിയായിരുന്നു തുടക്കം. റോഡുനിർമാണത്തില്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ലെന്നു കാണിച്ച് റോഡുസുരക്ഷാ അതോറിറ്റിക്ക് പരാതി നല്‍കി.
പണി പൂർത്തിയാക്കാതെ പാലിയേക്കരയില്‍ ടോള്‍പിരിവ് നടത്തുന്നതിനെതിരേ കോണ്‍ഗ്രസ് നേതാവ് സനീഷ് കുമാർ ജോസഫിനോടൊപ്പം സത്യാഗ്രഹമിരുന്നു. പിന്നീട് ഇരുവരും ചേർന്ന് േടാള്‍ െകാള്ളക്കെതിരേ സുപ്രീംകോടതിയെ സമീപിച്ചു. 2019-ല്‍ സമർപ്പിച്ച ഹർജി 2020-ല്‍ പരിഗണിച്ചു. ഹൈക്കോടതിയെ സമീപിക്കാനായിരുന്നു നിർദേശം. അതുപ്രകാരം 2021-ല്‍ ഹൈക്കോടതിയില്‍ ഹർജി നല്‍കി.
അതിനിടെയാണ് അടിപ്പാതനിർമാണത്തിനായി റോഡ് അടച്ചിട്ടുള്ള നിർമാണത്തിനിടെ ടോള്‍ പിരിക്കരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഉപഹർജി നല്‍കിയത്. അതിലാണിപ്പോള്‍ അനുകൂല വിധി വന്നത്.
ജനീഷ് കോടതിയിലെത്തിയത് സ്വന്തം അനുഭവം പറഞ്ഞ്
തൃശ്ശൂർ: മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ നിർമാണം കാരണം മണിക്കൂറുകള്‍ നീളുന്ന വാഹനക്കുരുക്കില്‍പ്പെടുന്ന ഒരാളായിരുന്നു യൂത്ത് കോണ്‍ഗ്രസ് നേതാവായ ഒ.ജെ. ജനീഷും. സമയനഷ്ടവും ഇന്ധനനഷ്ടവും സാമ്ബത്തികനഷ്ടവും സഹിച്ചുവരുന്ന ഒരു യാത്രക്കാരൻ എന്ന നിലയിലാണ് ഹൈക്കോടതിയെ സമീപിച്ചത്. അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ് ജനങ്ങള്‍ക്ക് അനുഭവപ്പെടുന്നത്. കറുകുറ്റി മുതല്‍ ടോള്‍പ്ലാസ വരെ നാലിടങ്ങളില്‍ മണിക്കൂറുകള്‍ നീളുന്ന കുരുക്ക്. ഇതിനുശേഷം ടോള്‍പ്ലാസയിലേക്കെത്തുമ്ബോള്‍ അവിടെയും നീണ്ടനിര. നിര നിന്ന് പണം കൊടുത്തുവേണം ടോള്‍ബൂത്ത് കടന്നുപോകാൻ.
ജോലിസംബന്ധമായ ആവശ്യങ്ങള്‍, പരീക്ഷ, ആശുപത്രി, മരണാനന്തരച്ചടങ്ങുകള്‍ തുടങ്ങി അത്യാവശ്യക്കാർപോലും ഗതാഗതക്കുരുക്കില്‍പ്പെട്ട് സമയത്തിനെത്തിച്ചേരാനാകാതെ പ്രയാസം അനുഭവപ്പെടുന്ന സാഹചര്യം നിരന്തരമായുണ്ടായി. ഇത് നീതീകരിക്കാവുന്നതല്ല. അതുകൊണ്ടാണ് നിർമാണം നടക്കുന്ന ഘട്ടത്തില്‍ ജനങ്ങളില്‍നിന്ന് ടോള്‍ ഈടാക്കുന്നത് നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് അഡ്വ ഒ.ആർ. ശ്രീലക്ഷ്മി മുഖാന്തരം ഹൈക്കോടതിയെ സമീപിച്ചത്. ടോളുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഒരുമിച്ചു പരിഗണിച്ചപ്പോള്‍ അതില്‍ ഒരു ഹർജിക്കാരനായി ജനീഷും. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റാണ് ജനീഷ്.
കണ്ടറിഞ്ഞ് കോടതി
തൃശ്ശൂർ: തീരാത്ത കുരുക്ക്, നടുവൊടിക്കുന്ന കുഴികള്‍. ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ ദുരിതയാത്രയുടെ യഥാർഥസ്ഥിതി കോടതിക്കും ബോധ്യപ്പെട്ടു. ദേശീയപാതയില്‍ ഒരേസമയം നാല് അടിപ്പാതകളുടെ നിർമാണമാണ് ഇടപ്പള്ളിക്കും മണ്ണുത്തിക്കുമിടയില്‍ നടക്കുന്നത്. നിർമാണത്തിനിടയില്‍ യാത്ര തടസ്സപ്പെടാതിരിക്കാനുള്ള സംവിധാനമോ സുരക്ഷാമാർഗങ്ങളോ ഇവിടങ്ങളില്‍ സ്വീകരിച്ചിട്ടില്ല. വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നതുമൂലം സർവീസ് റോഡുകളും സമീപത്തെ ഗ്രാമീണറോഡുകളുമെല്ലാം തകർന്നു. നിർമാണമാകട്ടെ ഇഴഞ്ഞിഴഞ്ഞാണ് നീങ്ങുന്നത്.
മണിക്കൂറുകള്‍ നീളുന്ന കുരുക്കും അപകടങ്ങളുമെല്ലാം ഈ മേഖലയില്‍ നിത്യസംഭവമായിട്ടുണ്ട്. ഇതിനു പുറമേ ദേശീയപാതയോട് ചേർന്നുള്ള ജനങ്ങളുടെ ജീവിതവും പ്രതിസന്ധിയിലാണ്. സ്കൂളുകളില്‍ വിദ്യാർഥികള്‍ക്ക് സമയത്തിന് എത്താനാകുന്നില്ല. വ്യാപാരികളും പ്രതിസന്ധിയിലാണ്. യാത്രക്കാരന് സമയനഷ്ടവും ധനനഷ്ടവും മാത്രം സമ്മാനിക്കുന്ന പാതയില്‍ യാത്രചെയ്യുന്നതിന് ടോള്‍കൂടി നല്‍കേണ്ടിവരുന്ന ദുർഗതിയാണ് കോടതിയെ സമീപിച്ച ഓരോരുത്തരും ചൂണ്ടിക്കാണിച്ചത്.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പോലീസും ആർടിഒയും റവന്യൂവകുപ്പും നടത്തിയ പരിശോധനയെത്തുടർന്ന് തയ്യാറാക്കിയ റിപ്പോർട്ടിലും നിർമാണക്കമ്ബനിയുടെ അലംഭാവം വ്യക്തമായിരുന്നു. ഇതേത്തുടർന്ന് തൃശ്ശൂർ കളക്ടർ അർജുൻ പാണ്ഡ്യൻ ഏപ്രില്‍ 28-ന് ടോള്‍പിരിവ് നിർത്തിവയ്ക്കാൻ നിർദേശിച്ച് ഉത്തരവിറക്കിയിരുന്നു. 24 മണിക്കൂറിനുള്ളില്‍ ഉത്തരവ് പിൻവലിക്കേണ്ടിവന്നെങ്കിലും ഈ ഇടപെടലും ഗുണകരമായി.
ടോള്‍ കമ്ബനിക്ക് നഷ്ടം 14 കോടിയോളം
: ടോള്‍ കമ്ബനിയുടെ പെരുവഴിയിലെ കൊള്ളയ്ക്ക് നാലാഴ്ച കൊണ്ടുണ്ടാകുന്ന നഷ്ടം 14 കോടിയോളം രൂപ. പാലിയേക്കര ടോള്‍ പ്ലാസയിലൂടെ ദിനംപ്രതി 40,000-ല്‍ ഏറെ വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടെന്നാണ് വിവരാവകാശപ്രകാരം ലഭിച്ച മറുപടിയില്‍നിന്ന് വ്യക്തമാകുന്നത്.
ഒരു ദിവസം 51 മുതല്‍ 53 ലക്ഷം വരെയാണ് കമ്ബനിയുടെ വരുമാനം. ഹൈക്കോടതി വിധിയെത്തുടർന്ന് നാലാഴ്ച ടോള്‍പിരിവ് നിർത്തിയാല്‍ കമ്ബനിക്ക് നഷ്ടപ്പെടുന്നത് 14 കോടിയോളം രൂപയാണ്. പെരുവഴിയിലെ കൊള്ളയ്ക്ക് കോടതിയുടെ കനത്ത തിരിച്ചടിയായാണ് യാത്രക്കാർ ഇതിനെ കാണുന്നത്.
പാലിയേക്കര ടോള്‍ പ്ലാസയില്‍ കോണ്‍ഗ്രസ് പ്രവർത്തകർ വാഹനയാത്രക്കാർക്ക് മധുരം വിതരണം ചെയ്യുന്നു. ടോള്‍ കമ്ബനിക്കെതിരേ നിയമനടപടികള്‍ക്ക് നേതൃത്വം നല്‍കിയ കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്തിന്റെ നേതൃത്വത്തിലായിരുന്നു മധുരവിതരണം
കരാർ നീട്ടിയാല്‍ നിയമനടപടി -ജോസഫ് ടാജറ്റ്
തൃശ്ശൂർ: പത്തു വർഷമായി ടോള്‍ കമ്ബനിയുടെ കരാർലംഘനത്തിനെതിരേ നിരന്തരമായ സമരങ്ങളും നിയമപോരാട്ടങ്ങളും നടത്തുകയായിരുന്നു. ഈ കാര്യങ്ങളെല്ലാം ശരിവെക്കുന്ന വിധിയാണ് ഹൈക്കോടതിയില്‍നിന്ന് വന്നത്. ജില്ലാ കളക്ടർ നിയോഗിച്ച സമിതി ദേശീയപാത ഗതാഗതയോഗ്യമല്ലെന്നാണ് കണ്ടെത്തിയത്. തുടർന്ന് ജില്ലാ മജിസ്ട്രേറ്റ് എന്ന അധികാരം ഉപയോഗിച്ചാണ് കളക്ടർ ടോള്‍ തടഞ്ഞത്. എന്നാല്‍, ആ തീരുമാനം അട്ടിമറിക്കപ്പെട്ടു. ഈ വാദം ഹൈക്കോടതി വിധിയിലൂടെ തെളിയുകയാണ്.
അട്ടിമറിക്കപ്പെട്ടതിനു പിന്നില്‍ സംസ്ഥാനസർക്കാരിന്റെ ഇടപെടലാണ്. അതിനുശേഷം ജനങ്ങള്‍ മൂന്നുമാസമായി ടോള്‍ കൊടുത്ത് നരകയാതന അനുഭവിക്കേണ്ടിവന്നു.
കരാർ സമയത്ത് നാലുവരിപ്പാതയായിട്ടാണ് കമ്ബനി ഏറ്റെടുത്തത്. 55 രൂപയില്‍ തുടങ്ങിയ ടോള്‍ ഇപ്പോള്‍ 95 രൂപയായി. കരാർ സമയപരിധിക്കുള്ളില്‍ കമ്ബനിക്ക് ടോള്‍ പിരിക്കാൻ അവകാശമുണ്ട്. ടോള്‍ സസ്പെൻഡ് ചെയ്തിരുന്ന കാലത്തെ കരാർ നീട്ടിക്കൊടുത്താല്‍ നിയമനടപടിയുമായി മുന്നോട്ടുപോകും
