Type Here to Get Search Results !

സുഹാന് വേണ്ടി ഇന്നും പരിശോധന തുടരും; മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും അന്വേഷണം



ചിറ്റൂരില്‍ നിന്നും കാണാതായ ആറ് വയസുകാരനായി ഇന്ന് വീണ്ടും തെരച്ചില്‍ ആരംഭിക്കും. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സുഹാൻ എന്ന ആറ് വയസുകാരനെ കാണാതാകുന്നത്.





വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ സഹോദരനുമായി പിണങ്ങിയാണ് കുട്ടി വീടുവിട്ടിറങ്ങിയത്.

കഴിഞ്ഞ ദിവസം രാത്രി പോലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കുഞ്ഞിനെ കാണാതായ വിവരം അറിഞ്ഞ് അച്ഛൻ അനസ് വിദേശത്തു നിന്നും നാട്ടിലേക്ക് തിരിച്ചു.

മൊബൈല്‍ ടവർ കേന്ദ്രീകരിച്ചും പോലീസ് പരിശോധന നടത്തുന്നുണ്ട്. ഫയർ ആന്റ് റെസ്ക്യു വീട്ടുപരിസരത്തെ കുളത്തില് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. കുട്ടിയെ ഉച്ചയ്ക്ക് 12 മണിക്ക് വീടിനടുത്തുള്ള ഇടവഴിയില്‍ വച്ച്‌ ഒരാള്‍ കണ്ടിരുന്നതായി വിവരം ലഭിച്ചിരുന്നു.

സമീപത്തെ രണ്ട് വീടുകള്‍ അല്ലാതെ സുഹാന് മറ്റ് വീടുകള്‍ പരിചയം ഇല്ല. സംഭവ സമയം വീട്ടില്‍ ഉണ്ടായിരുന്നത് സുഹാന്റെ സഹോദരനും മുത്തശിയും അമ്മയുടെ സഹോദരിയും മക്കളുമാണ്




Tags