പെരിന്തല്‍മണ്ണയില്‍ മിനി ബസ്സില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന 40 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി മൂന്നുപേർ പിടിയിലായി.
മലപ്പുറം ചട്ടിപ്പറമ്ബ് സ്വദേശികളായ പുളിക്കല്‍ വീട്ടില്‍ മുഹമ്മദ് ഷരീഫ്, ചക്കിക്കല്‍തൊടി അനസ് അഹമ്മദ്, കരുവാൻതൊടി വീട്ടില്‍ മുഹമ്മദ് മഷ്ഹൂദ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.
തമിഴ്നാട്ടില്‍ നിന്നാണ് പണം കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചു. ബിസിനസ് ആവശ്യത്തിനുള്ള പണമാണിതെന്നാണ് ഇവർ അവകാശപ്പെട്ടതെങ്കിലും, പണത്തിന്റെ ഉറവിടം വ്യക്തമാക്കുന്ന രേഖകളൊന്നും ഇവരുടെ പക്കലുണ്ടായിരുന്നില്ല. മലപ്പുറത്തേക്ക് വിതരണം ചെയ്യുന്നതിനായി എത്തിച്ച കുഴല്‍പ്പണമാണിതെന്നാണ് പോലീസ് അന്വേഷണത്തില്‍ ബോധ്യപെട്ടിട്ടുള്ളത്.
