കൽപ്പകഞ്ചേരി പഞ്ചായത്തിൽ മുസ്ലിംലീഗിന്റെ രണ്ട് പ്രാദേശിക നേതാക്കന്മാരെ പാർട്ടിയിൽ നിന്നും പുറത്താക്കി
കോഴിക്കോട്: തിരൂർ നിയോജകമണ്ഡലം കൽപകഞ്ചേരി പഞ്ചായത്തിലെ അടിയാട്ടിൽ അബ്ദുൽ ബഷീർ, ഇബ്രാഹിംകുട്ടി നായർകോട്ടിൽ എന്നിവരെ സംഘടനാഭിരുദ്ധ പ്രവർത്തനം നടത്തിയതിനാൽ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തതായി മുസ്ലിംലീഗിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിന്നും അറിയിച്ചു
അടിയാട്ടിൽ ബഷീർ കൽപകഞ്ചേരി പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടാണ്.
