ഒമാനില്‍ ജോലി ചെയ്യുന്ന മലപ്പുറം തിരൂർ സ്വദേശിയായ യുവാവിനെ ഒമാനില്‍ കണാതായതായി പരാതി. തിരൂർ കൂട്ടായി ആശാൻപടി സ്വദേശി അനസിനെയാണ് ( 34 ) കാണാതായത്.
ഒന്നരമാസം മുൻപ് വിസിറ്റ് വിസയില്‍ ജോലി അന്വേഷിച്ച് വന്ന അനസ് കാബൂറയിലായിരുന്നു ജോലി ചെയ്തിരുന്നത്. ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടർന്ന് നാട്ടിലേക്ക് പോകുന്നതിനായി എയർ പോർട്ടിലേക്ക് അയച്ചെങ്കിലും അനസിനെ കാണാതാവുകയായിരുന്നു. പിന്നീട് മസ്കത്തിലെ ചിലയിടങ്ങളില്‍ ഇയാളെ കണ്ടതായി സൂചനയുണ്ട്. വിവരം ലഭിക്കുന്നവർ 92668910, 99724669 നമ്ബറുകളില്‍ അറിയിക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
