കോഴിക്കോട്: കരിപ്പൂരിൽ എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച നിലയിൽ സ്വർണം പിടികൂടിയ കേസിൽ നിർണായക കണ്ടെത്തൽ.
കേസിലെ പ്രതിയായ
പൊന്നാനി കോക്കൂർ സ്വദേശി ഫാറൂഖിന് രണ്ടിലധികം ഭാര്യമാരുണ്ടെന്നും സ്വർണക്കടത്തിനായി വിവാഹബന്ധങ്ങൾ ഉപയോഗിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
ഫാറൂഖിന്റെ രണ്ടാമത്തെ ഭാര്യയെ കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ഡിആർഐ പിടികൂടിയിരുന്നു. നാപ്കിനിൽ ഒളിപ്പിച്ച 1.78 കിലോ സ്വർണമാണ് യുവതിയിൽ നിന്ന് പിടികൂടിയത്. ഭർത്താവാണ് സ്വർണം ഒളിപ്പിച്ച് യാത്രയാക്കിയതെന്ന് നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഫാറൂഖിന്റെ യാത്രകൾ നിരീക്ഷിച്ച റവന്യൂ ഇന്റലിജൻസ് വിഭാഗം, ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണവുമായി കരിപ്പൂരിലെത്തിയ ഇയാളെ പിടികൂടുകയായിരുന്നു. എട്ട് മാസം പ്രായമുള്ള കുഞ്ഞടക്കം മൂന്ന് കുട്ടികളുമായാണ് 34കാരൻ റാസൽഖൈമയിൽ നിന്ന് കരിപ്പൂരിലെത്തിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് നിന്നെത്തിയ ഡിആർഐ സംഘമാണ് പരിശോധന നടത്തിയത്. കുഞ്ഞിൻ്റെ ഡയപ്പറിലും ഫാറൂഖിന്റെ ശരീരത്തിലെ രഹസ്യഭാഗത്തും ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്.
ഫാറൂഖും രണ്ടാമത്തെ
ഭാര്യയും ചേർന്ന് ഇതുവരെ ഏകദേശം മൂന്ന് കോടി രൂപയുടെ സ്വർണം ഇന്റലിജൻസ് വിഭാഗത്തിന്റെ കണ്ടെത്തൽ. സ്വർണത്തിന്റെ ഉറവിടം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഡിആർഐ അന്വേഷണം തുടരുകയാണ്
