കൂട്ടായി ഫിഷറീസ് കോളനി നവീകരിക്കും
കൂട്ടായി: തകർന്നു വാസയോഗ്യമല്ലാതെ
ശോചനീയാവസ്ഥയിൽ ആയ കൂട്ടായി ഫിഷറീസ് കോളനി നേരിൽ കാണാൻ ഫിഷറീസ് വകുപ്പ് മന്ത്രി വി ഇ അബ്ദുൽ ഗഫൂർ എത്തി.
സ്ഥലം എം എൽ എ അഡ്വ വി എസ് ജോയ് യുടെ അഭ്യർത്ഥന മാനിച്ചാണ് മന്ത്രി എത്തിയത്. മത്സ്യ തൊഴിലാളികളുടെ വീടുകളിൽ കയറി അവരുടെ പ്രശ്നങ്ങൾ നേരിൽ ചോദിച്ചറിഞ്ഞു. കോളനി നവീകരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. സ്ഥലം എം എൽ എ അഡ്വ: വിഎസ് ജോയ്, മംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി എം റംല ടീച്ചർ, വൈസ് പ്രസിഡന്റ് എ കെ സലീം, ബ്ലോക്ക് മെമ്പർ സിദീഖ്, മെമ്പർ ഉമ്മു സൽമ, ശിഹാബ്, യുഡിഎഫ് മംഗലം പഞ്ചായത്ത് ചെയർമാൻ സലാം താണിക്കാട്, കൺവീനർ സി എം ടി സീതി, സലീം കൂട്ടായി, പി സി സകീർ, ഇമ്പിച്ചി ബാവ, സി പി മനാഫ്, എ പി റാഫി എന്നിവർ മന്ത്രിയെ അനുഗമിച്ചു.
