Type Here to Get Search Results !

വൈദ്യുതി നിയന്ത്രിക്കാൻ ആദ്യം ജീവനക്കാര്‍ മാതൃകയാകണം; കെ.എസ്.ഇ.ബി ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും രാത്രി എ.സിയും ഇ.വി ചാര്‍ജിങ്ങും ഒഴിവാക്കാൻ ചെയര്‍മാൻ എം.ജി. രാജമാണിക്യം



വൈദ്യുതി നിയന്ത്രിക്കാൻ ആദ്യം ജീവനക്കാര്‍ മാതൃകയാകണം; കെ.എസ്.ഇ.ബി ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും രാത്രി എ.സിയും ഇ.വി ചാര്‍ജിങ്ങും ഒഴിവാക്കാൻ ചെയര്‍മാൻ എം.ജി. രാജമാണിക്യം

തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ഉപഭോഗം കുറയ്ക്കുന്ന നടപടികള്‍ കെ.എസ്.ഇ.ബി ഓഫീസുകളില്‍ നിന്ന് തന്നെ തുടങ്ങണമെന്ന് ചെയർമാൻ എം.ജി.
രാജമാണിക്യത്തിന്റെ നിർദ്ദേശം.

പൊതുജനങ്ങളോട് വൈദ്യുതി ഉപയോഗം നിയന്ത്രിക്കാൻ ആഹ്വാനം ചെയ്യുന്നതിന് മുൻപ് കെ.എസ്.ഇ.ബി സ്വന്തം നിലയില്‍ അത് നടപ്പാക്കി മാതൃക കാണിക്കണമെന്ന് ജീവനക്കാർക്കയച്ച കത്തില്‍ അദ്ദേഹം വ്യക്തമാക്കി.
വൈകുന്നേരം ആറുമണിക്ക് ശേഷം ഓഫീസുകളില്‍ അത്യാവശ്യ ഉപകരണങ്ങളും വിളക്കുകളും മാത്രമേ പ്രവർത്തിക്കാവൂ എന്നും എ.സിയുടെ ഉപയോഗം പൂർണ്ണമായി ഒഴിവാക്കണമെന്നും ചെയർമാൻ നിർദ്ദേശിച്ചു.

ഇതിനുപുറമെ, ജീവനക്കാരുടെ വീടുകളിലും വൈകീട്ട് ആറുമണി മുതല്‍ രാത്രി 12 മണി വരെയുള്ള സമയത്ത് എ.സി പ്രവർത്തിപ്പിക്കരുതെന്നും, ഈ പീക്ക് അവറുകളില്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ (ഇ.വി) ചാർജ് ചെയ്യുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

*ADVT**
--------------------
🧕 *തട്ടം തിരഞ്ഞിനി*
*നട്ടം തിരിയണ്ട!* 🧕
🏢 HIJABI HOUSE, 
*AAK MALL TIRUR*,
*KM MALL RING ROAD TIRUR*,
*OPP ZEENATH,*
*Main Road KOTTAKKAL* 
--------------------
*⚠️ BREAKING NEWS*  
*🚫 ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ*👇
https://chat.whatsapp.com/HrcyjBbOFrD1Xe33E5A38r?s=cl&p=i&mlu=4&amv=2
-----------------------