എം.ഡി.എം.എ പിടിച്ചെടുത്ത കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.
ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി അത്താണിക്കല്‍ വീട്ടില്‍ മുഹമ്മദ് ഷാഫിയെയാണ് (23) മഞ്ചേരി എന്‍.ഡി.പി.എസ് കോടതി ജഡ്ജി എന്‍.പി. ജയരാജ് ശിക്ഷിച്ചത്.
2021 നവംബര്‍ 12ന് വൈകീട്ട് ആറിന് പെരിന്തല്‍മണ്ണ ചെര്‍പ്പുളശ്ശേരി റോഡില്‍ പാതാക്കര പി.ടി.എം ഗവ. കോളജിന് സമീപത്ത് വെച്ചാണ് ഇയാള്‍ പിടിയിലായത്. പ്രതിയില്‍നിന്ന് 52.2 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തിരുന്നു. പെരിന്തല്‍മണ്ണ പൊലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന സുനില്‍ പുളിക്കലാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.
