Type Here to Get Search Results !

" യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിന് ജാമ്യം "





സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ടാണ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. രണ്ടാഴ്ചയായി അദ്ദേഹം റിമാൻഡിലായിരുന്നു.

തിരുവനന്തപുരം: യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിന് ജാമ്യം. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ടാണ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. രണ്ടാഴ്ചയായി അദ്ദേഹം റിമാൻഡിലായിരുന്നു.

പൊലീസിനെ ആക്രമിക്കൽ, പൊതുമുതൽ നശിപ്പിക്കൽ, സ്വകാര്യ സ്വത്ത് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയായിരുന്നു അറസ്റ്റ്. 28 യൂത്ത് ലീഗ് പ്രവർത്തകരെയും മാർച്ചുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്ക് എതാനും ദിവസങ്ങൾക്ക് മുമ്പ് ജാമ്യം ലഭിച്ചിരുന്നു.