മലപ്പുറം ജില്ലയില്‍ ഓപ്പറേഷന്‍ ആഗിന്‍റെ പോലീസ് കഴിഞ്ഞ ദിവസം നടത്തിയ വ്യാപക പരിശോധനയില്‍ 155 ഓളം പേര്‍ പിടിയില്‍.
പിടികിട്ടാപ്പുള്ളികളും ജാമ്യം എടുത്ത് ഒളിവില്‍ പോയതും വിവിധ കേസുകളില്‍ പ്രതികളായവരെയുമാണ് പിടികൂടിയത്. 53 പേരെ കരുതല്‍ തടങ്കലില്‍ എടുത്തു.
മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ്. എസ് ഐ.പി.എസിന്‍റെ നിര്‍ദ്ദേശ പ്രകാരം ആയിരുന്നു നടപടികള്‍. ജില്ലയിലെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലും നടത്തിയ പ്രത്യേക കര്‍ശന പരിശോധനയുടെ ഭാഗമായി ആകെ 836 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
-നാടന്‍ ബോംബ് നിര്‍മ്മാണത്തിനിടെ സ്ഫോടനം; കുപ്രസിദ്ധ ഗുണ്ടാ നേതാവിന്റെ രണ്ട് കൈകളും നഷ്ടപ്പെട്ടു
മലപ്പുറം, പെരിന്തല്‍മണ്ണ, നിലമ്ബൂര്‍, കൊണ്ടോട്ടി, തിരൂര്‍, താനൂര്‍ ഡി.വൈ.എസ്.പി മാരുടെ നേതൃത്വത്തില്‍ ആയിരുന്നു പരിശോധന. വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളില്‍
പ്രതിയായ ശേഷം കോടതിയില്‍ നിന്ന് ജാമ്യം എടുത്ത് ഒളിവില്‍ പോയ പിടികിട്ടാപുള്ളികളായ 35 ഓളം പേരെ ജില്ലയിലെ വിവിധ ഇടങ്ങളില്‍ നിന്ന് പോലീസ് പിടികൂടി.
ജാമ്യമില്ലാ വാറന്‍്റ് ഉള്ള 80 പേരെയും, മറ്റ് വിവിധ ക്രൈം കേസുകളുമായി ബന്ധപ്പെട്ട് 40 പേരെയും രാത്രി കാല പരിശോധനയില്‍ പോലീസ് പിടികൂടി. വിവിധ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട 122 പേരെ പരിശോധിച്ച പോലീസ് അതില്‍ 53 പേരെ കരുതല്‍ തടങ്കലില്‍ വെക്കുകയും ചെയ്തു .
പിടികിട്ടാപുള്ളികളായ 30 പേരെയും, വിവിധ കേസുകളില്‍ വാറണ്ടുള്ളവരും കോടതികളില്‍ ഹാജരാകാതെ നിയമം ലംഘിച്ച് നടന്നിരുന്നവരുമായ 80 പേരെയും അറസ്റ്റ് ചെയ്തു. അനധികൃത മദ്യ വില്‍പ്പനക്കെതിരെ അബ്കാരി ആക്‌ട് പ്രകാരം 103 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ എക്സ്പ്ലോസിവ് ആക്‌ട് പ്രകാരം ഒരു കേസും, അനധികൃത മണല്‍ കടത്തിനെതിരെ 8 കേസുകളും രജിസ്റ്റര്‍ ചെയ്തു.
