ചരിത്രത്തിലെ റെക്കോഡ് വിലയില്‍ സ്വര്‍ണം. ഗ്രാമിന് 60 രൂപ വര്‍ധിച്ച് 5360 രൂപയിലെത്തി. പവന് 42880 രൂപയാണ് ഇന്നത്തെ വില.
ചൊവ്വാഴ്ച അല്‍പം കുറഞ്ഞ വില ഇന്നലെ വീണ്ടും കൂടിയിരുന്നു.കഴിഞ്ഞ മാസം സ്വര്‍ണത്തിന് എക്കാലത്തെയും ഉയര്‍ന്ന വിലയായ 42,480 രൂപയില്‍ എത്തിയിരുന്നു.
രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളശര്‍-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ.
