Type Here to Get Search Results !

തുർക്കി, സിറിയ,ദുരിതാശ്വാസ സഹായം:ധൗത്യം പൂർത്തീകരിച്ച് അബുദാബി കെ എം സി സി പെരുമണ്ണ ക്ലാരി പഞ്ചായത്ത്‌.




അബുദാബി: അബുദാബി സ്റ്റേറ്റ് കെ എം സി സി നടത്തിയ തുർക്കി, സിറിയ, ദുരിതാശ്വാസ സഹായ ഫണ്ടിലേക്ക് അബുദാബി കെ എം സി സി പെരുമണ്ണ ക്ലാരി പഞ്ചായത്ത് കമ്മിറ്റി സമാഹരിച്ച സാമ്പത്തിക സഹായം പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ഷംസുദ്ധീൻ മണ്ണിങ്ങൽ അബുദാബി സ്റ്റേറ്റ് കെ എം സി സി പ്രസിഡണ്ട്‌ ഷുക്കൂർ അലി കല്ലിങ്ങലിനു കൈമാറി.അബുദാബി ഇന്ത്യൻ ഇസ്ലാമിക്‌ സെന്ററിൽ വെച്ചു നടന്ന


പ്രസ്തുത ചടങ്ങിൽ തിരൂരങ്ങാടി മണ്ഡലം ജനറൽ സെക്രട്ടറി ആഷിക് പുതുപ്പറമ്പ്, ട്രഷറർ നൗഫൽ കോഴിച്ചെന, പഞ്ചായത്തിനെ പ്രതിനിതീകരിച്ച് തിരൂരങ്ങാടി മണ്ഡലം ജോയിന്റ് സെക്രട്ടറി ശിഹാബ് കളത്തിങ്ങൽ, മറ്റു കെ എം സി സി ജില്ലാ, മണ്ഡലം നേതാക്കളും പങ്കെടുത്തു.

Tags