വയനാട് : കേരള -കർണാടക അതിർത്തിയിൽ കടുവ ആക്രമണത്തിൽ രണ്ട് മരണം.
വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന 12കാരനും 75കാരനമാണ് കടുവ ആക്രമണത്തിൽ മരിച്ചത്.
വയനാട് തോൽപ്പെട്ടിക്ക് സമീപം കർണാടകയിലെ കുട്ടയിലെ കാപ്പിത്തോട്ടത്തിനു സമീപത്താണ് കടുവയുടെ ആക്രമണമുണ്ടായത്.
ഞായറാഴ്ച വൈകീട്ട് കാപ്പിത്തോട്ടത്തിന് സമീപത്തെ വീട്ടുമുറ്റത്ത് കുട്ടികൾക്കൊപ്പം കളിക്കുകയായിരുന്നു 12കാരനായ ചേതൻ.
അതിനിടെ എത്തിയ കടുവ കുട്ടികൾക്കിടയിലേക്ക് ചാടിവീണ് ചേതന്റെ കാൽ തുടമുതൽ കടിച്ചെടുത്ത് കാട്ടിലേക്ക് ഓടിപ്പോയി. കാൽ നഷ്ടപ്പെട്ട നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ഇതേസ്ഥലത്ത് തിങ്കളാഴ്ച രാവിലെ ഏഴോടെയാണ് 75കാരനായ രാജീവനെ കടുവ ആക്രമിച്ച് കൊന്നത്.
