തൃക്കണ്ടിയൂരില്‍ കുടുംബകോടതി ജഡ്ജിയുടെ വീട്ടിലുള്‍പ്പെടെ മൂന്നിടത്ത് കവര്‍ച്ചയ്‌ക്കെത്തിയ കള്ളനെ പോലീസ് തിരിച്ചറിഞ്ഞു.
സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചാണ് തിരിച്ചറിഞ്ഞത്.
ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. പ്രതി സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് പറഞ്ഞു. സംഭവസ്ഥലത്ത് വിരലടയാള വിദഗ്ധരെത്തി പരിശോധന നടത്തി. ഡിവൈ.എസ്.പി. കെ.എം. ബിജു സ്ഥലം സന്ദര്‍ശിച്ചു.
