മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കാപ്പ് തേലക്കാട് സ്വദേശി പാണംപുഴി ഹൗസില്‍ മുബഷിറിനെയാണ് (22) മേലാറ്റൂര്‍ പൊലീസ് പിടികൂടിയത്.
മലപ്പുറം മേലാറ്റൂരിലാണ് സംഭവം. സമൂഹമാധ്യമങ്ങള്‍ വഴി പരിചയപ്പെട്ട പതിനാറുകാരിയായ പ്ലസ് ടു വിദ്യാര്‍ഥിയെയാണ് പ്രതി പ്രണയം നടിച്ച് പീഡിപ്പിച്ചത്.
കുട്ടി സ്‌കൂളില്‍ വിവരം അറിയിക്കുകയും തുടര്‍ന്ന് വീട്ടുകാര്‍ മുഖേന പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. 2022 ജനുവരിയില്‍ നിലവിലെ ഇരയുടെ കൂട്ടുകാരിയെ പീഡിപ്പിച്ച സംഭവത്തിലും മുബഷിറിനെതിരെ സമാനമായ മറ്റൊരു കേസുണ്ട്. ഇതില്‍ റിമാന്‍ഡിലായ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷമാണ് പതിനാറുകാരിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയത്. പ്രതിയെ പെരിന്തല്‍മണ്ണ കോടതി റിമാന്‍ഡ് ചെയ്തു. എസ് എച്ച് ഒ. കെ ആര്‍ രഞ്ജിത്, എസ് ഐ ഗിരീഷ്‌കുമാര്‍,സി പിഒമാരായ ഐ പി രാജേഷ്, സുരേന്ദ്രന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
