ഒടുവില്‍ ചിന്ത ജെറോം എന്ന വന്‍മരം വീഴാന്‍ ഇനി അധികം നാളുകള്‍ ഇല്ല, എന്ന സൂചനയാണ് പുറത്തു വരുന്നത്, ചിന്തയെ കുറിച്ച് ഓരോ സൈഡില്‍ നിന്നും വിവാദങ്ങള്‍ ഉയരുമ്ബോഴും . വിവാദനാണ് എന്ന് പറയാന്‍ സാധിക്കില്ല, കൃത്യമായ തെളിവുകളോട് കൂടിയാണ് ഓരോ കാര്യങ്ങളും പുറത്തു വരുന്നത്, ആദ്യമൊരു കത്ത്, അതിനു മുന്‍പ് അതിനെ കുറിച്ച എനിക്കറിയാതെയില്ല എന്ന് പറഞ്ഞിരുന്ന ചിന്തയുടെ വാക്കുകള്‍ പച്ചക്കള്ളമാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള കത്തായിരുന്നു ആദ്യം പുറത്തു വന്നത്, അത് കഴിഞ്ഞു പിന്നീട് പ്രബന്ധം , അതിലെഴുതി വച്ച മണ്ടത്തരവും , കോപ്പിയടി വിവാദവും, അതും ചിന്തയെ കുറെ വെള്ളം കുടിപ്പിച്ചെങ്കിലും , മാധ്യമങ്ങളെ കാണുമ്ബൊള്‍ അതിന്റെ നാണക്കേടും പരുങ്ങലോന്നും ആ മുഖത്തു കാണാനേ സാധിക്കുണ്ടായിരുന്നില്ല..അതിന് ശേഷമാണ് ഇപ്പോള്‍ ഒടുവിലായി പുറത്തു വന്ന ചിന്തയുടെ ആഡംബര ഹോട്ടലിലെ താമസത്തെ കുറിച്ചുള്ള വാര്‍ത്തകള്‍, ഒന്നോര്‍ക്കണം ഒരു തൊഴിലാളി വര്‍ഗ്ഗത്തിന്റെ പാര്‍ട്ടിയായ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ പ്രധാനപ്പെട്ട വകുപ്പ് കൈകാര്യം ചെയുന്ന സഖാവിന്റെ ലീലാവിലാസങ്ങളാണ് ഇതെല്ലം,,ഒരു രൂപ പോലും എനിക്ക് അധികം വേണ്ടാ..അങ്ങനെ വന്നാല്‍ ഞന്‍ അത് മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക് നല്‍കും , അത്തരത്തിലൊരു ആഡംബര ജീവിതത്തിലൂടെ കടന്നു വന്ന പാരമ്ബര്യമൊന്നും എനിക്കില്ലായെന്ന വീമ്ബിളക്കിയ ചിന്തയുടെ ജീവിതം ഇപ്പോള്‍ സ്റ്റാര്‍ ഹോട്ടലുകളില്‍ ആണെന്നുള്ളത് ,
ഇവിടുത്തെ നേതാക്കള്‍ എല്ലാം അറിഞ്ഞോ , അതോ അറിയാത്ത ഭാവം നടിക്കുകയാണോ എന്നറിഞ്ഞു കൂടാ,, ഏതായാലും ചിന്ത ചേച്ചിടെ കാര്യത്തില്‍ ഒരു തീരുമാനം ആവുകയാണ് സുഹൃത്തുക്കളെ..കാരണം നമ്മുടെ കേരളം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആണ് ഇടപെട്ടിരിക്കുന്നത്, സാധാരണ നമ്മടെ ഗവര്‍ണര്‍ , ഇത്തരം അനീതി , അക്രമം, അഴിമതി , ഇതുപോലെയുള്ള സര്‍ക്കാരിലെ ചിലരുടെ ഉഡായിപ്പുകള്‍ ഒക്കെ എങ്ങനെയൊക്കെ പൊക്കി പുറത്തു കൊണ്ട് വരാം എന്ന് നോക്കി കൊണ്ട് നടക്കുന്നതിനിടയിലാണ്, ഇപ്പോള്‍ അങ്ങോട്ട് പോയി നമ്മുടെ ചിന്ത ചേച്ചി ഒരു വിഷയം ഇട്ടു കൊടുത്തിരിക്കുന്നത്, ഇനിയും ദീര്‍ഘിപ്പിക്കുന്നില്ല, കാര്യം എന്താന്ന് വച്ചാല്‍ , ചിന്തയുടെ ഗവേഷണ പ്രബന്ധം സംബന്ധിച്ച വിഷയത്തില്‍ നമ്മുടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മ്ദ് ഖാന്‍ റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ്, നേരത്തെ ചിന്തയുടെ പ്രബന്ധം സംബന്ധിച്ചു ലഭിച്ച പരാതികള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരള സര്‍വ്വകലാശാല വിസിക്ക് കൈമാറിരുന്നു. ഇതിന്‍റെ അനുബന്ധ നടപടി എന്ന നിലയിലാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. പക്ഷെ ഇത്തവണ ഗവര്‍ണര്‍ കുറച്ചു കലിപ്പിലുമാണ് , കാരണം ഇത്തരം കാര്യങ്ങള്‍ ഒന്നും അദ്ദേഹം അധികം വച്ച് പുറപ്പിക്കില്ല..അതുകൊണ്ട് തന്നെ ശക്തമായൊരു തീരുമാനം എടുക്കാനും , അതിന്റെ നടപടിയെ കുറിച്ച് സര്‍ക്കാരിനെ
അറിയിക്കാനുമുള്ള സാധ്യതകളും ഏറെയാണ്,,കൂടാതെ വ്യാഴാഴ്ച ചേരുന്ന സിന്‍ഡിക്കേറ്റ് യോഗത്തിലും പ്രബന്ധ പ്രശ്നം ചര്‍ച്ചയായേക്കും.
ഇതിനിടെ, ചിന്താ ജെറോമിന്‍റെ ഡോക്ടറേറ്റ് പ്രബന്ധത്തിന് മേല്‍നോട്ടം വഹിച്ച ഗൈഡ് ഡോ. പി.പി.അജയകുമാറിനോട് കേരള സര്‍വകലാശാല വിശദീകരണം തേടിയിട്ടുണ്ട്. ഇപ്പോള്‍ അധ്യാപക പരിശീലന കേന്ദ്രത്തിന്‍റെ ഡയറക്ടറായി പ്രവര്‍ത്തിക്കുകയാണ് പി.പി. അജയകുമാര‍്. ഇദ്ദേഹത്തെ ഈ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാനും സേവ് യൂണിവേഴ്സിറ്റി സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. വിസി സ്ഥലത്തില്ലാത്തതിനാല്‍ രജിസ്ട്രാറാണ് പ്രാഥമിക വിവരശേഖരണം ആരംഭിച്ചിരിക്കുന്നത്. ബുധനാഴ്ച വൈസ് ചാന്‍സലര്‍ മടങ്ങിയെത്തിയാല്‍ പ്രബന്ധം
പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുന്നതില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന. ഡോ. പി.പി.അജയകുമാറിന്‍റെ ഗൈഡ്‌ഷിപ്പ് റദ്ദാക്കാനും സേവ് യൂണിവേഴ്സിറ്റി സമിതി ആവശ്യപ്പെട്ടിരുന്നു. കൂടാതെ യുവജനകമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം ഗവേഷണ പ്രബദ്ധവുമായി ബന്ധപ്പെട്ടുയര്‍ന്ന പരാതി പരിശോധിക്കാന്‍ കേരള സര്‍വ്വകലാശാല. വിദഗ്ധ സമിതിയെ വയ്ക്കാനും കുറച്ചു നാളുകള്‍ക്ക് മുന്‍പ് തീരുമാനിച്ചിട്ടുണ്ടായിരുന്നു, ചങ്ങമ്ബുഴയുടെ വിഖ്യാതമായ വാഴക്കുല കവിത എഴുതിയത് വൈലോപ്പിള്ളിയാണെന്ന ചിന്തയുടെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റ് കഴിഞ്ഞ കുര്ച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് പുറത്തറിഞ്ഞത് . പിന്നാലെ കോപ്പിയടിവിവാദവുമുയര്‍ന്നു. അതിനു പിന്നാലെ ചാനലുകളില്‍ എല്ലാം അത് ചര്‍ച്ചയാവുകയും, സമൂഹ മാധ്യമങ്ങളില്‍ അടക്കം ട്രോളുകളും പോസ്റ്റുകളും പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു,
അതിന്റെയൊക്കെ പശ്ചാത്തലത്തില്‍ ഈ രണ്ട് പരാതികളും അന്വേഷിക്കാനാണ് സര്‍വകലാശാലാ തീരുമാനം എടുക്കുകയായിരുന്നു , നവ ലിബറല് കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറയായിരുന്നു ചിന്തയുടെ വിഷയം. ഇംഗ്ലീഷ് സാഹിത്യത്തില്‍ ചിന്ത ഗവേഷണം പൂര്‍ത്തിയാക്കി. 2021 ല്‍ ഡോക്ടറേറ്റും കിട്ടി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ക്കുന്നതാണ് പ്രിയദര്‍ശന്‍റെയും രഞ്ജിത്തിന്‍റെയും സിനിമകളെന്നൊക്കെ പറഞ്ഞ് വരുന്നതിനിടെയാണ് വാഴക്കുല എന്ന കവിതയിലേക്ക് എത്തുന്നത്. വാഴക്കുല ബൈ വൈലോപ്പിള്ളിയെന്ന് ഒരു ചിന്തയുമില്ലാതെ ഡോ. ചിന്താ ജെറോം ഗവേഷണ പ്രബന്ധത്തിലെഴുതി
പിന്നാലെ ബോധി കോമണ്‍സ് എന്ന വെബ്‍സൈറ്റിലെ ലേഖനം കോപ്പിയടിച്ചാണ് പ്രബന്ധം തയ്യാറാക്കിയതെന്ന ആക്ഷേപവും ഉയര്‍ന്നു.
ബോധി കോമണ്‍സ് എന്ന വെബ്‍സൈറ്റില്‍ മലയാള സിനിമയെ കുറിച്ചുള്ള ദ് മൈന്‍ഡ് സ്പേസ് ഓഫ് മെയിന്‍സ്ട്രീം മലയാള സിനിമ എന്ന ലേഖനം കോപ്പിയടിച്ചെന്നാണ് പരാതി. പ്രിയദര്‍ശന്റെയും രഞ്ജിത്തിന്റെയും സിനിമകളെ നിശിതമായി വിമര്‍ശിച്ചിക്കുന്നതാണ് ലേഖനം. സമാന ആശയവും വരികളുമാണ്, നവലിബറല്‍ കാലത്തെ മലയാള കച്ചവട സിനിമയുടെ പ്രത്യയ ശാസ്ത്ര അടിത്തറ എന്ന ചിന്തയുടെ ഗവേഷണ പ്രബന്ധത്തിലും ഉള്ളതെന്നാണ് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ന്‍ കമ്മിയുടെ പരാതിയില്‍ പറയുന്നത്.
