Type Here to Get Search Results !

വിവാഹ മുഹൂര്‍ത്തമായിട്ടും വരന്‍ എത്തിയില്ല: നിശ്ചയിച്ച സമയത്ത് മിന്ന് ചാര്‍ത്തിയത് വിവാഹം കൂടാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍....


വിവാഹ മുഹൂര്‍ത്തമായിട്ടും വരന്‍ എത്തിയില്ല, യുവതിയെ പ്രദേശവാസിയായ പൊതു പ്രവര്‍ത്തകന്‍ വിവാഹം കഴിച്ചു. തലയോലപറമ്ബ് സ്വദേശിയായ 29കാരന്‍ വിവാഹമുഹൂര്‍ത്ത സമയത്ത് എത്താതായതോടെ ചേര്‍ത്തല അരുക്കുറ്റിനടുവത്ത് നഗറില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിരുന്ന വധുവിന്റെ മാതാപിതാക്കളും ബന്ധുക്കളും വിഷമവൃത്തത്തിലായി. 

തുടര്‍ന്ന് പ്രദേശവാസിയായ പൊതുപ്രവര്‍ത്തകന്‍ യുവതിയെ വിവാഹം കഴിക്കാന്‍ സന്നദ്ധനായതോടെ പിരിമുറുക്കം അയഞ്ഞു. യുവതിയെ വിവാഹം കഴിക്കാന്‍ നിശ്ചയിച്ചിരുന്ന യുവാവിനെ വെള്ളിയാഴ്ച മുതല്‍ കാണാനില്ലെന്ന് പറഞ്ഞ് പിതാവ് തലയോലപറമ്ബ് പോലീസില്‍ പരാതിപ്പെട്ടിരുന്നു.

തലയോലപ്പറമ്ബ് നദ്വത്ത് നഗര്‍ കോട്ടൂര്‍ ഫാത്തിമ ഷഹനാസിനെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സുമീര്‍ വിവാഹം വിവാഹം കഴിച്ചത്. ഞായറാഴ്ച വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായപ്പോഴാണ് തലയോലപ്പറമ്ബ് സ്വദേശിയായ വരനെ കാണാതായ വിവരം
അറിഞ്ഞത്. തുടര്‍ന്ന് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ സുമീര്‍ ഫാത്തിമയെ വിവാഹം കഴിക്കാമെന്ന് പറയുകയായിരുന്നു. നദ്വത്ത് നഗര്‍ കെ കെ പി ജെ ഓഡിറ്റോറിയത്തില്‍ നടന്ന നിക്കാഹിന് ഷാജഹാന്‍ മൗലവി നേതൃത്വം നല്‍കി.